എട മോനേ-വേവ് പൂളില്‍ യുവതിയെ കയറിപ്പിടിച്ചു കേന്ദ്ര സര്‍വകലാശാല പ്രഫസര്‍ ഇഫ്തിക്കര്‍ അഹമ്മദ് ജയിലിയായി

തളിപ്പറമ്പ്: വിസ്മയ പാര്‍ക്കിലെ വേവ്പൂളില്‍ 22 കാരിയെ കയറിപ്പിടിച്ച കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ അറസ്റ്റില്‍.

പഴയങ്ങാടി മാടായി എരിപുരം അച്ചൂസ് ഹൗസില്‍ ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) ആണ് പിടിയിലായത്.

ഇന്നലെ വൈകുന്നേരം മൂന്നോടെ പറശിനിക്കടവ് വിസ്മയ പാര്‍ക്കിലാണ് സംഭവം നടന്നത്.

പ്രൊഫ: ഇഫ്തിക്കര്‍ അഹമ്മദ് കുടുംബസമേതമാണ് വിസ്മയ പാര്‍ക്കില്‍ ഉല്ലാസത്തിനെത്തിയത്.

മലപ്പുറം സ്വദേശിനിയും കുടുംബസമേതമാണ് വന്നത്.

വേവ്പൂളില്‍ വെച്ച് ഇഫ്തിക്കര്‍ അഹമ്മദ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.

ഇവര്‍ ബഹളം വെച്ചതോടെ പാര്‍ക്ക് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.