സ്വര്‍ണം 87,000 ലേക്ക് – മഹാനവമി ദിനത്തിലും കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് പിടിവിട്ട് കുതിക്കുകയാണ് സ്വര്‍ണ വില.

മഹാനവമി ദിനമായ ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്.

ഇതോടെ പവന്‍ വില ചരിത്രത്തിലാദ്യമായി 87,000 തൊട്ടു. ഗ്രാം വില 10,875 രൂപയുമായി.

ഇന്നലെ രാവിലെ കുറിച്ച പവന് 56,760 രൂപയുടെ റെക്കോഡാണ് ഇതോടെ മറികടന്നത്.

ഇന്നലെ രാവിലെ സ്വര്‍ണം വ്യാപാരം തുടങ്ങിയത് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും ഉയര്‍ന്നായിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വ്യാപാര സംഘടനകള്‍ വില കുറച്ചിരുന്നു.

ഗ്രാമിന് 80 രൂപ കുറഞ്ഞ്10,765 രൂപയും പവന് വില 640 രൂപ കുറഞ്ഞ് 86,120 രൂപയിലുമായിരുന്നു ഉച്ചയ്ക്ക് ശേഷം സ്വര്‍ണത്തിന്റെ വ്യാപാരം.

എന്നാല്‍ ഇന്ന് വീണ്ടും വില കുതിച്ചു കയറുകയാണ്.

സ്വര്‍ണ വില പിടി വിട്ട് മുന്‍പോട്ടു പോകവെ പ്രതിസന്ധിയിലായിരിക്കുകയാണ് ഉപഭോക്താക്കള്‍.