പരിയാരത്ത് വീട്ടില്‍ നിന്ന് എട്ടുപവന്‍ സ്വര്‍ണം കവര്‍ച്ചചെയ്തതായി പരാതി-

പരിയാരം: വീട്ടില്‍ നിന്നും എട്ടുപവന്‍ സ്വര്‍ണാഭരണങ്ങല്‍ മോഷണം പോയതായി പരാതി, പോലീസ് കേസെടുത്തു.

പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അവുങ്ങുംപോയിലിലെ വള്ളിയോട്ട് ഗംഗാധരന്റ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഗംഗാധരനും ഭാര്യയുമാണ് ഇവിടെ താമസം സെപ്തംബര്‍ മാസം ഒരു ചടങ്ങിന് പോകാന്‍ ഉപയോഗിച്ച സ്വര്‍ണാഭരണങ്ങല്‍ ഷെല്‍ഫില്‍ വെച്ച് പൂട്ടിയതായിരുന്നുവത്രേ.

കഴിഞ്ഞ ദിവസം വീണ്ടും ഉപയോഗിക്കാനായി ഷെല്‍ഫ് തുറന്നപ്പോഴാണ് മോഷണം പോയതായി അറിഞ്ഞത്.

ഇരുവരുമല്ലാതെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പരിയാരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഷെല്‍ഫ് പൂട്ടി താക്കോല്‍ സ്ഥിരമായി വെക്കുന്ന സ്ഥലത്ത് തന്നെയുണ്ട്. ആരുമറിയാതെ സ്വര്‍ണം അപ്രത്യക്ഷമായ നിലയിലാണ്.

പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അരിപ്പാമ്പ്ര, അവുങ്ങുംപൊയില്‍ ഭാഗങ്ങളില്‍ അടുത്തകാലത്തായി നിരവധി കവര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

പ്രതിയെ പിടികൂടുന്നതിന് പകരം നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസെടുക്കുകയാണ് പോലീസ് ചെയതതെന്ന ആക്ഷേപം നിലനില്‍ക്കവെയാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്.