സര്‍ക്കാര്‍ അറിയിപ്പുകള്‍-(12-1-2022) ഒന്നാം ഭാഗം

സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പന ഉദ്ഘാടനം 13ന്

കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) ആരംഭിക്കുന്ന ജില്ലയിലെ ഓണ്‍ലൈന്‍ സെയില്‍സ് ആന്‍ഡ് ഹോം ഡെലിവറി ഉദ്ഘാടനം ജനുവരി 13 (വ്യാഴം) രാവിലെ 9.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. സപ്ലൈകോ നവീകരണത്തിന്റെ ഭാഗമായി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയാണ് ഓണ്‍ലൈന്‍ വില്‍പന ആരംഭിക്കുന്നത്. സപ്ലൈകോ വില്‍പന ശാലകളിലെ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഹോം ഡെലിവറി വഴി എത്തിക്കുക എന്നതാണ് ഈ സംരംഭം വഴി ലക്ഷ്യമിടുന്നത്.
കണ്ണൂര്‍ താവക്കര പോലീസ് സഭാഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ഓണ്‍ലൈന്‍ ഓര്‍ഡര്‍ നിര്‍വ്വഹണം കെ.സുധാകരന്‍ എം.പി നടത്തും. കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ വിശിഷ്ടാതിഥിയായിരിക്കും.

സപ്ലൈകോ ക്രിസ്മസ്പുതുവത്സര മേള :
59 കോടിയുടെ വിറ്റുവരവ്

സപ്ലൈകോ സംസ്ഥാനത്തു നടത്തിയ ക്രിസ്മസ്പുതുവത്സര മേളയില്‍ 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എംഡി ഡോ. സഞ്ജീബ് കുമാര്‍ പട്‌ജോഷി അറിയിച്ചു. തിരുവനന്തപുരം787001 76, കൊല്ലം 80580133, പത്തനംതിട്ട 29336276, കോട്ടയം 70964640, ഇടുക്കി 24991391, ആലപ്പുഴ44014617, എണാകുളം 56652149, തൃശൂര്‍ 323388 69, പാലക്കാട് 32 110 179, മലപ്പുറം 14403335, കോഴിക്കോട്32100389, വയനാട്17249108, കണ്ണൂര്‍ 54278262, കാസര്‍കോട് 20685585 രൂപ വിറ്റുവരവായി ലഭിച്ചു. സംസ്ഥാനത്ത് മൊത്തം 25 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയുടെ വിവിധ വില്പനശാലകളിലെത്തി ഉല്പന്നങ്ങള്‍ വാങ്ങി. സബ്‌സിഡി ഇനങ്ങളില്‍ മാത്രമായി ഏകദേശം പതിനായിരം ടണ്‍ ഉല്പന്നങ്ങള്‍ വാങ്ങി. മേളയോടനുബന്ധിച്ച് സപ്ലൈകോ ഉല്പന്നങ്ങള്‍ വാങ്ങുന്ന സംസ്ഥാനത്തെ ഒരു പുരുഷനും ഒരു സ്ത്രീയ്ക്കും 5000 രൂപ സമ്മാനം നല്‍കുന്ന സപ്ലൈകോ സമ്മാന പദ്ധതിയില്‍ 1238 സ്ത്രീകളും 719 പുരുഷന്മാരുമടക്കം 1957 പേര്‍ പങ്കാളികളായതായി എംഡി അറിയിച്ചു.

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ അദാലത്ത് 13ന്

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ജനുവരി 13ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. റേഷന്‍ കട ലൈസന്‍സികളുടെ മരണം, രാജി, ക്രമക്കേട് എിവയുമായി ബന്ധപ്പെ’ താല്‍ക്കാലികമായി അംഗീകാരം റദ്ദാക്കിയ കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കും. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി. സജിത്ത് ബാബു അധ്യക്ഷനാവും.

സ്‌കോള്‍ കേരള; പ്ലസ് വണ്‍ തീയതി നീട്ടി

സ്‌കോള്‍ കേരള മുഖേന 202123 ബാച്ചിലേക്കുള്ള ഹയര്‍ സെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വര്‍ഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി ജനുവരി 17 വരെ നീട്ടി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസില്‍ നേരിട്ടും സംസ്ഥാന ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും office@gptckannur.ac.in
വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2342950, 2342271, 2342369.

താലൂക്ക് വികസന സമിതി യോഗം മാറ്റി

ജനുവരി 15-ന് ചേരാന്‍ നിശ്ചയിച്ചിരുന്ന കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയതായി തഹസില്‍ദാര്‍ അറിയിച്ചു.

കര്‍ഷക കടാശ്വാസ കമ്മിഷന്‍ സിറ്റിംഗ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍ കണ്ണൂര്‍ ജില്ലയിലെ അപേക്ഷകളില്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈന്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും. 13, 14 തീയതികളിലാണ് ഓണ്‍ലൈന്‍ സിറ്റിംഗ്. സിറ്റിംഗ് രാവിലെ 10ന് ആരംഭിക്കും. ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചവര്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തില്‍ കൃത്യ സമയത്ത് എത്തണം.

സ്‌റ്റൈപ്പെന്റ് വിതരണം: അപേക്ഷ ക്ഷണിച്ചു

2021-22 അധ്യയന വര്‍ഷത്തെ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍തികള്‍ക്ക് പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യമായ പ്രതിമാസ സ്‌റ്റൈപ്പെന്റിന്റെ രണ്ടാംഘട്ടം2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ സ്ഥാപനമേധാവി ഫോറം നമ്പര്‍ ഒന്നില്‍ വിദ്യാര്‍ഥിയുടെ പേര് വിവരങ്ങള്‍ ജനുവരി 20ന് മുമ്പായി കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0497 2700357.

സൗജന്യ ഓണ്‍ലൈന്‍ വ്യവസായ സംരംഭകത്വ പരിശീലനം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേരന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇലക്‌ട്രോണിക്‌സ് മേഖലയില്‍ ആറ് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനം തുടങ്ങുന്നു. ജനുവരി 18ന് ആരംഭിക്കുന്ന പരിപാടിയില്‍ സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിങ്ങിലോ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21നും 45നും ഇടയില്‍.
ഐ ടി ആന്റ് ഇലക്‌ട്രോണിക്‌സ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തെരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനതദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സാമ്പത്തിക വായ്പാ മാര്‍ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വെ, ബിസിനസ് പ്ലാനിങ്, മാനേജ്‌മെന്റ്, വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കുള്ള ഗവ. സഹായങ്ങള്‍, ഇന്‍ക്യുബേഷന്‍ സ്‌കീം, കയറ്റുമതിഇറക്കുമതി മാനദണ്ഡങ്ങള്‍, ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി ആക്ട്, ആശയവിനിമയ പാടവം, മോട്ടിവേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ജനുവരി 18നകം 9847463688, 9447509643, 0484 412900 നമ്പറുകളില്‍ ബന്ധപ്പെടണം.

കൂടിക്കാഴ്ച 17ന്

സമഗ്രശിക്ഷ കേരളം ജില്ലയിലെ ബി ആര്‍ സികളില്‍ ട്രെയിനര്‍ തസ്തികയില്‍ നിലവിലള്ള ഒഴിവിലേക്ക് ഡെപ്യൂട്ടഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച ജനുവരി 17ന് രാവിലെ 10 മണിക്ക് ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടത്തും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ പത്രവും സഹിതം ഹാജരാകണം. ഫോണ്‍: 0497 2707993.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പന്ന്യന്നൂര്‍ ഗവ. ഐ ടി ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച ജനുവരി 14ന് രാവിലെ 11 മണിക്ക് ഐടിഐയില്‍ നടത്തും. സിവില്‍ ട്രേഡില്‍ എഞ്ചിനീയറിങ്ങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം.

ജില്ലാ ആസൂത്രണ സമിതി യോഗം

തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പുരോഗതി അവലോകനവുമായി ബന്ധപ്പെട്ട ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 15ന് രാവിലെ 11 മണിക്ക് ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ 202122 അധ്യയന വര്‍ഷം ദിവസ വേതനാടിസ്ഥാനത്തില്‍ ബോട്ടണിപാര്‍ട്ട് ടൈം ലക്ചററെ നിയമിക്കാനുള്ള പാനല്‍ തയ്യാറാക്കുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബോട്ടണി എം എസ് സിയാണ് യോഗ്യത. ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യതയുണ്ടെങ്കില്‍ അത്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 16നകം  office@gptckannur.ac.in ലേക്ക് അയക്കുക. എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും ജനുവരി 19ന് രാവിലെ 10 മണിക്ക് തോട്ടട ഗവ.പോളിടെക്‌നിക്ക് കോളേജില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ gptckannur.ac.in ല്‍ ലഭിക്കും.

ടെണ്ടര്‍ ക്ഷണിച്ചു

തലശ്ശേരി പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ആവശ്യത്തിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2341355.

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലയിലെ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ബാന്‍ഡ് പരിശീലനം നല്‍കുന്നതിന് താല്‍പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യപത്രം ജനുവരി 19ന് വൈകിട്ട് നാല് മണിക്കകം കണ്ണൂര്‍ സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.

വൈദ്യുതി മുടങ്ങും

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മടത്തും ഭാഗം, മുക്കളം, കലരിമുക്ക് എന്നീ ഭാഗങ്ങളില്‍ ജനുവരി 13 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സിദ്ദിഖ് പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 13 വ്യാഴം രാവിലെ എട്ട് മണി മുതല്‍ 10 വരെയും കോളിന്‍മൂല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശ്രീനിവാസ് ഹോളി പ്രോപ്‌സ്, സൂര്യനഗര്‍, കല്യാണ്‍, കാഞ്ഞങ്ങാട്ട് പള്ളി, നടാല്‍ കള്ള് ഷാപ്പ്, നടാല്‍ വായനശാല, വിജയ ടിമ്പര്‍, ദേവകി ടിമ്പര്‍, 18 ഡ്രീംവില്ല എന്നീ ഭാഗങ്ങളില്‍ ജനുവരി 13 വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.