സര്‍ക്കാര്‍ അറിയിപ്പുകള്‍-(11-1-2022)പാര്‍ട്ട്-1

 

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ അദാലത്ത് 13ന്

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ജനുവരി 13ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. റേഷന്‍ കട ലൈസന്‍സികളുടെ മരണം, രാജി, ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി അംഗീകാരം റദ്ദാക്കിയ കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കും. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ.ഡി.സജിത്ത് ബാബു അധ്യക്ഷനാവും.

ഇന്റര്‍വ്യൂ 13ന്

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ പ്രോഗ്രാം ഇംപ്രിമെന്റേഷന്‍ യൂനിറ്റിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികകളിലേക്ക് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ ഇന്റര്‍വ്യൂ ജനുവരി 13ന് യഥാക്രമം രാവിലെ 10 മണിക്കും 12 മണിക്കും ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

‘ഒപ്പം’ പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് ഉദ്ഘാടനം 12ന്

 

വനിത ശിശുവികസന വകുപ്പ്, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ് കണ്ണൂര്‍ വിഡോ ഹെല്‍പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഒപ്പം’ വിധവ പുനര്‍വിവാഹ പദ്ധതിയിലൂടെ വിവാഹിതരാകാന്‍ താല്‍പര്യമറിയിച്ചവര്‍ക്കായുള്ള ആദ്യഘട്ട പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് ആന്റ് ഇന്ററാക്ടീവ് സെഷന്റെ ഉദ്ഘാടനം ജനുവരി 12 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. കണ്ണൂര്‍ കെടിഡിസി ലൂം ലാന്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ. ചന്ദ്രശേഖര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ പി.സുലജ, വിഡോ ഹെല്‍പ് ഡെസ്‌ക് കോ ഓര്‍ഡിനേറ്റര്‍ അക്ഷര.എസ് കുമാര്‍, ലീഗല്‍ കൗണ്‍സലര്‍ അഡ്വ.പി.കെ.അനു, ഫാമിലി കൗണ്‍സലര്‍ പി.മാനസബാബു എന്നിവര്‍ സംബന്ധിക്കും.