സര്‍ക്കാര്‍ അറിയിപ്പുകള്‍-(25-1-2022)

സിറ്റി റോഡ്: നഷ്ടപരിഹാര പാക്കേജില്‍ കുറവ് വരുത്തിയിട്ടില്ല

 

കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി വളപട്ടണം മന്ന ജംഗ്ഷന്‍ മുതല്‍ ചാല ന്യൂ ബൈപ്പാസ് ജംഗ്ഷന്‍ വരെയുള്ള റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പാക്കേജില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കരട് പുനരധിവാസ പുനസ്ഥാപന പാക്കേജുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ പാക്കേജ് കരട് മാത്രമാണ്. ആക്ഷേപങ്ങള്‍ പരിഗണിച്ച് വിചാരണ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇത് കൂടി പരിഗണിച്ച് മാത്രമേ കുടിയൊഴിക്കപ്പെടുന്ന വ്യാപാരികള്‍ക്കുള്ള പുനരധിവാസ പുനസ്ഥാപന ആനുകൂല്യം അന്തിമമായി പ്രഖ്യാപിക്കുകയുള്ളൂ. 2017 ഡിസംബര്‍ 29ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കുടിയൊഴിക്കപ്പെടുന്ന വ്യാപാരികളെ വിവിധ വിഭാഗങ്ങളില്‍പ്പെടുത്തി ധനസഹായ തുക നിര്‍ണയിച്ചിട്ടുണ്ട്. ഇതനുസരിച്ച് വാണിജ്യ വാടകക്കാരായ വ്യാപാരികള്‍ക്ക് അര്‍ഹതയ്ക്കനുസരിച്ച് രണ്ട് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കും. ആക്ഷേപമുള്ളവര്‍ക്ക് എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ മുമ്പാകെ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാക്കി ഇക്കാര്യത്തില്‍ വ്യക്തത വരുത്താവുന്നതാണെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

 

പ്രതിരോധ സുരക്ഷാ സേനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം

 

പ്രതിരോധ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ സേനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി െ്രെട സര്‍വീസ് വീര നാരികള്‍ ഗാലന്‍ട്രി അവാര്‍ഡ് ജേതാക്കളേയും അനുമോദിക്കുന്നതിനായി മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഡി എസ് സി സെന്റര്‍ മേധാവി പുഷ്‌പേന്ദ്ര ജിന്‍ക്വാന്‍ റാലി ഫഌഗ് ഓഫ് ചെയ്തു. ഡി എസ് സി സെന്ററില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനും മറ്റു റാങ്കുകളില്‍പ്പെട്ട ഒമ്പത് പേരും അടങ്ങുന്ന 10 മോട്ടോര്‍ സൈക്ലിസ്റ്റുകളുള്ള രണ്ട് ടീമുകള്‍ വീതം തലശ്ശേരിയിലേക്കും തളിപ്പറമ്പിലേക്കും നീങ്ങി. 1971 ലെ ഇന്ത്യാ-പാക് യുദ്ധത്തിലെ ആറ് വീരനാരികള്‍ യുദ്ധ വിധവകള്‍ എന്നിവരെ തലശ്ശേരിയിലും തളിപ്പറമ്പിലും വച്ച് ആദരിച്ചു. ശൗര്യ ചക്ര അവാര്‍ഡ് ജേതാവ് പി.വി.മനീഷ് റാലിയില്‍ പങ്കെടുത്തു. ആറ് ഗാലന്‍ട്രി അവാര്‍ഡ് ജേതാക്കളേയും ഒരു വീര നാരിയെയും ഡിഎസ് സി സെന്റര്‍ ചടങ്ങില്‍ ആദരിച്ചു.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

കണ്ണൂര്‍ ഗവ വനിതാ ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ എംബിഎ/ബിബിഎ ബിരുദം, ഡിജിടി സ്ഥാപനങ്ങളില്‍ നിന്നുള്ള ടിഒടി ഹ്രസ്വകാല കോഴ്‌സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 28ന് രാവിലെ 10.30 ന് തോട്ടട ഗവ. വനിത ഐ ടി ഐയില്‍ നേരിട്ട് ഹാജരാവുക. ഫോണ്‍: 04972835987.

ഫിറ്റ്‌നസ് ട്രെയിനര്‍ ഒഴിവ്

കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ടീച്ചറുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 28ന് ഉച്ചക്ക് 2.30ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

 

താല്‍ക്കാലിക നിയമനം

 

ജില്ലയില്‍ കൊവിഡ് ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൊവിഡ് ബ്രിഗേഡ് ആയി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. താല്‍പര്യുള്ള ജില്ലയില്‍ സ്ഥിരതാമസക്കാരായ പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 27ന് രാവിലെ 10 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, കൊവിഡ് ബ്രിഗേഡ് സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2700709.

 

സംസ്‌കൃതഭാഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്
അപേക്ഷ ക്ഷണിച്ചു

 

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സംസ്‌കൃതഭാഷ സര്‍ട്ടഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി/ ഞായര്‍/പൊതു അവധി ദിവസങ്ങളിലാണ് കോണ്ടാക്ട് ക്ലാസ്സുകള്‍. വിശദാംശങ്ങള്‍ ംംം.െൃരരര.ശി ല്‍ ലഭിക്കും.
18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. താല്‍പര്യമുള്ളവര്‍ കെ വി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃത വിദ്യാലയം, ചെക്യാട്ട് കാവ്, മയ്യില്‍, കണ്ണൂര്‍ 670602 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 9495789470.

പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ കേന്ദ്രത്തില്‍ 202123 വര്‍ഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ പുതിയ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിനും 22 വയസ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിനും പഠനം നടത്താം. ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യാം. പത്താംതരം തുല്യതാ കോഴ്‌സിന് 1850 രൂപയും ഹയര്‍ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എസ് സി/എസ് ടി/ ഭിന്നേശഷി പഠിതാക്കള്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. ഫോണ്‍: 9495365907.

 

ക്വട്ടേഷന്‍

 

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ സാര്‍ജന്റ് റൂമില്‍ എല്‍ഇഡി ടിവി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ടൈനി എഫ്പിജിഎഎസ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 28ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

 

പ്രമുഖ സ്ഥാപനങ്ങളില്‍ ഒഴിവുകളിലേക്ക് അഭിമുഖം

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 28 വെള്ളി രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും. മാസ്റ്റര്‍ ടെക്‌നിഷ്യന്‍, സെയില്‍സ് കണ്‍സല്‍ട്ടന്റ്, ഡയഗ്‌നോസ്റ്റിക് ടെക്‌നിഷ്യന്‍, സ്‌പെയര്‍ പാര്‍ട്‌സ് അസിസ്റ്റന്റ്, എഎസ്പി ഡോട്ട് നെറ്റ് ഡെവലപ്പര്‍, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍, ഇന്‍ഷുറന്‍സ് മാനേജര്‍, ടെലി കോളര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. യോഗ്യത: ഡിഗ്രി/ ഡിപ്ലോമ/ ഐ ടി ഐ മെക്കാനിക്കല്‍, ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി, പ്ലസ്ടു, ഐ ടി/ എംസിഎ/ ബിസിഎ/ ബിഎസ്‌സി/ എംഎസ്‌സി/ ബിടെക്ക്/ എംടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ്. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് ഹാജരാക്കി ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610, 6282942066.

 

വൈദ്യുതി മുടങ്ങും

 

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാങ്ങാട് രജിസ്ട്രാര്‍ ഓഫീസ്, മവ്വാടി വയല്‍, ജെം സ്‌കൂള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 26 ബുധന്‍രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.