യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി-
പഴയങ്ങാടി:കെ-റെയിലിനെതിരെ സമരം ചെയ്ത യുത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ മര്‍ദിച്ച് വധശ്രമത്തിനു പ്രതി ചേര്‍ക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജി വെക്കണെമെന്നാവശ്യപ്പെട്ട്

യൂത്ത് കോണ്‍ഗ്രസ്സ് കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്ദീപ് പാണപ്പുഴ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് വെള്ളച്ചാല്‍ അധ്യക്ഷത വഹിച്ചു.
അജിത്ത്മാട്ടൂല്, രാഹുല്‍ ദാമോദരന്‍,ജിജേഷ് ചൂട്ടാട്, വിജേഷ് മാട്ടൂല്‍, രാഹുല്‍ പൂങ്കാവ്, നികേഷ് നാറാത്ത്, ഷംജി മാട്ടൂല്‍ എന്നിവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍ അസി.കമ്മിഷണര്‍ പി.പി.സദാനന്ദന്, വളപട്ടണം സിഐ എം.രാജേഷ്, കണ്ണപുരം സി.ഐ എം.അനില്‍കുമാര്‍, കണ്ണപുരം എസ്ഐ.വി.ആര് വിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
