ശ്രദ്ധിക്കുക–ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍-(6-1-2022)

ഗതാഗതം നിരോധിച്ചു

പുതിയങ്ങാടിമുട്ടം ജുമാഅത്ത് എച്ച്എസ്എസ്അംബേദ്കര്‍ കോളനി റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി ഏഴ് മുതല്‍ 20 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതാണ്. പഴയങ്ങാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പ്രതിഭാ ടാക്കീസ്‌വെല്‍ഫെയര്‍ സ്‌കൂള്‍ വഴി ടിബിമുട്ടം റോഡിലേക്കും തിരിച്ചും ഏരിപ്രം റോഡ്ചൂട്ടാട് ബീച്ച് ഭാഗത്തെ വാഹനങ്ങള്‍ പുതിയങ്ങാടി വഴിയും പോകേണ്ടതാണെന്ന് കണ്ണൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ആറളം വന്യജീവി സങ്കേതത്തില്‍ പ്രവേശനം നിരോധിച്ചു

 

ആറളം വന്യജീവി സങ്കേതത്തില്‍ ചിത്രശലഭ നിരീക്ഷണ ക്യാമ്പ് നടക്കുന്നതിനാല്‍ ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

 

അംഗത്വം പുനസ്ഥാപിക്കാം

 

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്ക് അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം. അഞ്ച് വര്‍ഷത്തില്‍ താഴെ ക്ഷേമനിധി അംശദായം അടക്കാതെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പലിശയും പിഴപലിശയും ഒഴിവാക്കി അംഗത്വം പുനസ്ഥാപിക്കാന്‍ ജനുവരി മുതല്‍ മാര്‍ച്ച് 31 വരെ ജില്ലാ ഓഫീസിലും വിവിധ തീയതികളില്‍ സബ് ഓഫീസുകളിലും അവസരം ഒരുക്കിയതായി ചെയര്‍മാന്‍ അറിയിച്ചു. പുതിയ രജിസ്‌ട്രേഷനും അവസരമുണ്ട്. ഫോണ്‍: 0497 2705185.

സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് അപേക്ഷിക്കാം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിന് കീഴില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗം തുടങ്ങുന്ന സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, ഐ ടി ഐ, വയര്‍മാന്‍, ഇലക്ട്രീഷ്യന്‍, കെ ജി സി ഇ, ഡിപ്ലോമ, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്‌ടേഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്ത് ദിവസത്തെ കോഴ്‌സിന് 4000 രൂപയാണ് ഫീസ്. അവധി ദിവസങ്ങളിലാണ് ക്ലാസ്. അപേക്ഷാ ഫോറം കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററില്‍ ലഭിക്കും. ജനുവരി 21ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9446031710, 9446680061.