സര്‍ക്കാര്‍ അറിയിപ്പ്-(6-01-2022)–PART_2
സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് അപേക്ഷിക്കാം
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിന് കീഴില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗം തുടങ്ങുന്ന സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, ഐ ടി ഐ, വയര്‍മാന്‍, ഇലക്ട്രീഷ്യന്‍, കെ ജി സി ഇ, ഡിപ്ലോമ, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്‌ടേഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്ത് ദിവസത്തെ കോഴ്‌സിന് 4000 രൂപയാണ് ഫീസ്. അവധി ദിവസങ്ങളിലാണ് ക്ലാസ്. അപേക്ഷാ ഫോറം കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററില്‍ ലഭിക്കും. ജനുവരി 21ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9446031710, 9446680061.
സൗജന്യ മത്സര പരീക്ഷാ പരിശീലനം
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്ന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയിലുള്ള പട്ടികജാതി/പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കായി 75 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജനുവരി 11നകം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്റെയും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പുകള്‍, പേര്, മേല്‍വിലാസം, സമുദായം, യോഗ്യത, പ്രായം, പങ്കെടുക്കാന്‍ പോകുന്ന മത്സര പരീക്ഷകളുടെ വിവരം, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്ന്റ് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിക്കണം.
വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കിഴുന്നപ്പാറ, കിഴുന്നപ്പള്ളി, ആലിങ്കല്‍, ഭഗവതിവില്ല, ബ്ലോക്ക് ഓഫീസ്, ഉറുമ്പച്ചംകോട്ടം, താഴെമണ്ഡപം, ഏഴര, സലഫിപള്ളി, മുനമ്പ്, ബത്തമുക്ക്, നാറാണത്ത്പാലം എന്നീ ഭാഗങ്ങളില്‍ ജനുവരി ഏഴ് വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും കാപ്പാട് കള്ള്ഷാപ്പ്, ഡിടെക്ക്, കാപ്പാട് പോസ്‌റ്റോഫീസ്, പുതിയ റോഡ്, ശരവണ മില്‍, സി പി സ്‌റ്റോര്‍, മുണ്ടേരിപീടിക എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും. പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ പിലാത്തറ സി എം മാള്‍, ബി എസ് എന്‍ എല്‍ പെരിയാട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി ഏഴ് വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും പിലാത്തറ ടൗണ്‍, ചിത്തന്നൂര്‍, വിദ്യ നഗര്‍, വീരാണ്ടിക്കുളം, കൈരളി, ബാങ്ക്, മതമംഗലം റോഡ് ഭാഗം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഐ എച്ച് ആര്‍ ഡി പരീക്ഷ
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി കോഴ്‌സ് റഗുലര്‍ (2021 സ്‌കീം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് സപ്ലിമെന്ററി (2020 സ്‌കീം) പരീക്ഷകള്‍ ജനുവരിയില്‍ നടത്തും. പഠിക്കുന്ന സെന്ററില്‍ ജനുവരി 11 വരെ പിഴ കൂടാതെയും 15 വരെ 100 രൂപ പിഴയോടുകൂടിയും പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററില്‍ ലഭിക്കും. വിശദവിവരങ്ങള്‍ www.ihrd.ac.in എന്ന ഐ എച്ച് ആര്‍ ഡി വെബ്‌സൈറ്റില്‍ ലഭിക്കും.
സ്വസ്ഥം ഫെസിലിറ്റേറ്റര്‍: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പ് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ തുടങ്ങിയ സ്വസ്ഥം കുടുംബ തര്‍ക്ക പരിഹാര കേന്ദ്രത്തിലേക്കുള്ള സ്വസ്ഥം ഫെസിലിറ്റേറ്റര്‍മാര്‍ക്കായുള്ള അപേക്ഷ ജനുവരി 15 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിരമിച്ച അധ്യാപികമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ (വനിതകള്‍ മാത്രം) എന്നിവര്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവര്‍ത്തനം എന്ന നിലയില്‍ സൗജന്യ സേവനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. വിശദമായ ബയോഡാറ്റ തപാല്‍ മാര്‍ഗമോ നേരിട്ടോ സിവില്‍ സ്‌റ്റേഷനിലുള്ള വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 819469393.
കണ്ണൂര്‍ പുഷ്‌പോത്സവം 21 മുതല്‍; മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാം
കണ്ണൂര്‍ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവം ജനുവരി 21 മുതല്‍ 31 വരെ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കും. പുഷ്‌പോത്സവത്തിന്റെ ഭാഗമായി ഹോം ഗാര്‍ഡന്‍ ചെറുത് (50 സ്‌ക്വയര്‍ ഫീറ്റ്), ഹോം ഗാര്‍ഡന്‍ വലുത് (50 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍), ഗ്രൂപ്പ് വെജിറ്റബിള്‍ ഗാര്‍ഡന്‍, കാര്‍ഷിക ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളില്‍ മത്സരം നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജനുവരി 13ന് വൈകിട്ട് അഞ്ച് മണിക്കകം 0497 2712020, 7012789868 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം. കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജനുവരി 25ന് വൈകിട്ട് അഞ്ച് മണിക്കകം 12ഃ8 സൈസിലുള്ള ഫോട്ടോ സെക്രട്ടറി, കണ്ണൂര്‍ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി, സൗത്ത് ബസാര്‍, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
അവധിയുടെ കാലാവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാത്ത വളപട്ടണം ഇ എസ് ഐ ഡിസ്‌പെന്‍സറിയിലെ ക്ലര്‍ക്ക് പി കെ ജമീസിന് ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പ് ഡയരക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിദേശത്ത് ജോലി ചെയ്യുന്നതിന് 2015 ആഗസ്റ്റ് ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തെ ശൂന്യവേതനാവധിയില്‍ പോയ ജമീസ് 2020 ജൂലൈ 31 ന് അവധി കഴിഞ്ഞിട്ടും ജോലിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണിത്. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്ന് വകുപ്പ് ഡയരക്ടര്‍ ഡോ.എസ് മാലിനി അറിയിച്ചു.
ഡിഎല്‍ആര്‍സി യോഗം
ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം (ഡിഎല്‍ആര്‍സി) ജനുവരി ഏഴ് വെള്ളി രാവിലെ 10.30ന് കണ്ണൂര്‍ താളിക്കാവ് ഹോട്ടല്‍ ബിനേല്‍ ഇന്റര്‍നാഷണലില്‍ നടക്കും. ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷനാവും. കനറാ ബാങ്ക് കണ്ണൂര്‍ നോര്‍ത്ത് റീജ്യന്‍ അസി. ജനറല്‍ മാനേജര്‍ ആര്‍ സുന്ദരമൂര്‍ത്തി മുഖ്യ പ്രഭാഷണം നടത്തും.
ഗതാഗതം നിരോധിച്ചു
മാടത്തില്‍ കൂമന്തോട് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മാടത്തില്‍ മുതല്‍ കൂമന്തോട് വരെയുള്ള റോഡിലെ ഗതാഗതം വ്യാഴാഴ്ച മുതല്‍ ഏഴ് ദിവസത്തേക്ക് നിരോധിച്ചു. ഇരിട്ടിയില്‍ നിന്ന് കൂമന്തോട് പോകേണ്ട വാഹനങ്ങള്‍ തന്തോട് ഉളിക്കല്‍ വഴിയും മാടത്തില്‍ നിന്ന് കൂമന്തോട് പോകേണ്ട വാഹനങ്ങള്‍ വള്ളിത്തോട് മലയോര ഹൈവേ വഴിയും പോകേണ്ടതാണെന്ന് കണ്ണൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
തൊഴില്‍ പരിശീലനം: താല്‍പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ പട്ടികവര്‍ഗ ഉപപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 100 പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് യൂനിഫോം സേനയിലേക്ക് തൊഴില്‍ നേടാനുള്ള മൂന്ന് മാസത്തെ പരിശീലനം നല്‍കാന്‍ താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യപത്രം ജനുവരി 12ന് വൈകിട്ട് മൂന്ന് മണിക്കകം സിവില്‍ സ്‌റ്റേഷനിലുള്ള ഐ ടി ഡി പി ഓഫീസില്‍ നല്‍കണം. ഫോണ്‍: 0497 2700357.
വാഹന ലേലം
മണല്‍ കടത്ത് കേസില്‍ പിടികൂടി ഉളിക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ച കെ എല്‍ 13 6896 നമ്പര്‍ മിനിലോറി ജനുവരി 13ന് രാവിലെ 11 മണിക്ക് വയത്തൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലെ ഡി സെക്ഷനില്‍ ലഭിക്കും. ഫോണ്‍: 0490 2494910.
ക്വട്ടേഷന്‍ ക്ഷണിച്ചു-
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് 10 കെവിഎ യുപിഎസ് നിര്‍മ്മാണ പ്രവൃത്തിയിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 17ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കണ്ണൂര്‍ ഗവ. എന്‍ജനീയറിംഗ് കോളേജിലെ ഇ സി ഇ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗവേഷണ പ്രൊജക്ട് പ്രോട്ടോകോള്‍ പൂര്‍ത്തിയാക്കുന്നതിനും സുരക്ഷ നടപ്പാക്കുന്നതിനും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 24ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226. ഗവ. എന്‍ജനീയറിംഗ് കോളേജിലെ ഇ സി ഇ ഡിപ്പാര്‍ട്ട്‌മെന്റിലെ ലോ പവര്‍ ലോംഗ് റേഞ്ച് കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ ഗവേഷണത്തിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 22ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.