സ്വകാര്യ പ്രാക്ടീസ് നിരോധനം– നടപ്പിലാക്കാന്‍ നിയമപരമായ തടസങ്ങളെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍

പരിയാരം: സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രാവര്‍ത്തികമാനിടയില്ലെന്ന് സൂചന.

കഴിഞ്ഞ ഒന്‍പതിനാണ് മെഡിക്കല്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കിയ ഉത്തരവ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പുറപ്പെടുവിച്ചത്.

2011 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

ഇത് പ്രകാരം കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിയമവിരുദ്ധമാക്കിയിരുന്നു.

2019 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളേജിന്റെ പേര് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജെന്ന് പുനര്‍മാമകരണം ചെയ്യുകയും

ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കി വരുന്നതുമാണെന്നാണ് ഉത്തരവില്‍ പറയുന്നത്.

എന്നാല്‍ തങ്ങള്‍ക്ക് ഇതേവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കുള്ള ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടര്‍മാരാവട്ടെ പലരും കരാര്‍ വ്യവസ്ഥയിലുമാണ്.

അതുകൊണ്ടുതന്നെ ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെന്നും അനുകൂലമായ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എന്നാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സ്ഥാപനത്തിന്റെ പേരും ബോര്‍ഡും പ്രദര്‍ശിപ്പിച്ച് വീടുകളിലും

സ്വകാര്യ ക്ലിനിക്കുകളിലും പ്രാക്ടീസ് തുടരുന്നത് നടപടികള്‍ക്കിടയാക്കുന്ന കുറ്റമായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്.

അതിനിടെ പ്രമുഖരായ ചില ഡോക്ടര്‍മാര്‍ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ദീര്‍ഘകാല

അവധിയെടുക്കാനോ, രാജിവെച്ച് സ്വകാര്യ ആശുപത്രികളില്‍ ചേക്കേറാനോ ഉള്ള തയ്യാറെടുപ്പിലാണ്.