സര്‍ക്കാര്‍ നേഴ്‌സുമാര്‍ ധര്‍ണയും പ്രകടനവും നടത്തി.

പരിയാരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ നേഴ്‌സുമാരുടെ ആനുപാതിക പ്രൊമോഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുക,

ഡെസിഗ്‌നേഷന്‍ പരിഷ്‌കരണം യാഥാര്‍ത്ഥ്യമാക്കുക,

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രൊമോഷന്‍ നടപ്പിലാക്കുക,

കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നേഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ ആഗിരണ പ്രക്രിയ പൂര്‍ത്തീകരിക്കുക

എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ. നേഴ്‌സസ് അസോസിയേഷന്‍ നേതൃത്വത്തില്‍ നേഴ്‌സുമാര്‍ തിരുവനന്തപുരത്ത്

ഡി.എം.ഇ ഓഫീസിനു മുന്നിലും മറ്റു ജില്ലകളില്‍ മെഡിക്കല്‍ കോളേജുകള്‍ക്കു മുന്നിലും പ്രകടനവും ധര്‍ണ്ണയും നടത്തി.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് മുമ്പില്‍ നടന്ന ധര്‍ണ സംസ്ഥാന സെക്രട്ടറി ടി.ടി.ഖമറുസമാന്‍ ഉദ്ഘാടനം ചെയ്തു.

കെ.വി.പുഷ്പജ, പി.പ്രീത, ബേബി സുധേഷ്, എസ്.ദീപു്, ടി.വി.ദീപ, കെ.എം.ജിഷ എന്നിവര്‍ നേതൃത്വം നല്‍കി.