ഉല്ലസിക്കാനുള്ള യാത്ര ഗോവിന്ദന്‍നമ്പൂതിരിയുടെ അന്ത്യയാത്രയായി.
പരിയാരം: സഹപാഠികള്‍ക്കൊപ്പം ബോട്ട് യാത്ര നടത്തി ആഹ്‌ളാദിക്കാനുള്ള ഗോവിന്ദന്‍ നമ്പൂതിരിയുടെ യാത്ര അന്ത്യയാത്രയായി മാറിയതിന്റെ ആഘാതത്തിലാണ് ചുഴലി ഗവ.ഹൈസ്‌ക്കൂളിലെ 1988 ബാച്ചിലെ സഹപാഠികള്‍.
ഏറെ നേരം കാത്തിരുന്നിട്ടും രാവിലെ തന്നെ ഇതാ എത്തിപ്പോയി എന്ന് ഫോണില്‍ പറഞ്ഞ ഗോവിന്ദന്‍ നമ്പൂതിരി എത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തത് പരിയാരം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായിരുന്നു.
തങ്ങള്‍ കാത്തിരിക്കുന്ന സുഹൃത്ത് അപ്പോഴേക്കും അജ്ഞാത മൃതദേഹമായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിക്കഴിഞ്ഞിരുന്നുവെന്ന് അപ്പോഴാണ് അവര്‍ക്ക് മനസിലായത്.
പോലീസ് മരിച്ചയാളെ തിരിച്ചറിഞ്ഞതും സുഹൃത്തുക്കള്‍ വിളിച്ചപ്പോഴായിരുന്നു.
കുപ്പത്തുനിന്നും ഉല്ലാസബോട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാനാണ് ശനിയാഴ്ച്ച വൈകുന്നേരം മലപ്പുറത്തുനിന്നും ഗോവിന്ദന്‍ നമ്പൂതിരി എത്തിയത്.
നേരത്തെ തന്നെ സഹപാഠി കൂട്ടായ്മ ബോട്ട് യാത്രക്ക് തീരുമാനമെടുത്തിരുന്നു.
ഗോവിന്ദന്‍ നമ്പൂതിരിയുടെ പിതാവ് ശങ്കരന്‍ നമ്പൂതിരി ചുഴലി ഭഗവതി ക്ഷേത്രം മേല്‍ശാന്തിയായതിനാല്‍ ഇദ്ദേഹം പഠിച്ചത് ചുഴലിയിലായിരുന്നു.
പിതാവിന് ശേഷം ഗോവിന്ദന്‍ നമ്പൂതിരിയും ചുഴലി ഭഗവതിക്ഷേത്രം മേല്‍ശാന്തിയായിരുന്നു.
കൃഷി വകുപ്പില്‍ ജോലി ലഭിച്ചതോടെയാണ് അത് ഉപേക്ഷിച്ചത്.
ഗോവിന്ദന്‍ നമ്പൂതിരിയുടെ മൃതദേഹം ഇന്ന്(തിങ്കള്‍) രാവിലെ 8 ന് കോറോത്തെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
ശവസംസ്‌ക്കാരം നാളെ രാവിലെ 8 ന്-
പരേതനായ ശങ്കരന്‍ നമ്പൂതിരി-സാവിത്രി അന്തര്‍ജ്ജനം ദമ്പതികളുടെ മകനാണ്.
മലപ്പുറം തോവൂര്‍ കൃഷിഭവനിലെ അസി.കൃഷിഓഫീസറാണ്.
ഭാര്യ: സുമ (ചെറുവത്തൂര്‍ തിമിരി മേക്കാട്ട് ഇല്ലം).
മക്കള്‍: ഹരിശങ്കര്‍ ( വിദ്യാര്‍ത്ഥി, ഗുരുദേവ് കോളേജ്, മാത്തില്‍ ), ഗോകുല്‍ദാസ് (വിദ്യാര്‍ത്ഥി കോറോം ഗവ.ഹൈസ്‌കൂള്‍ ).
സഹോദരി: ദേവകി (നരീക്കാംവള്ളി).
സംസ്‌ക്കാരം ഇന്ന് രാവിലെ 8 ന് കോറോം സമുദായ ശ്മശാനത്തില്‍.