ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.

പയ്യന്നൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.

പിലാത്തറ അറത്തിപ്പറമ്പിലെ പി.പി.സനൽകുമാർ (18) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് 6.10 ഓടെ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിലാണ് അപകടം.

കരിവെള്ളൂർ ഓണക്കുന്നിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനൽകുമാർ സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു.

പയ്യന്നൂർ അഗ്നി രക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അറത്തിപ്പറമ്പില സുരേശൻ്റെയും രമണിയുടെയും മകനാണ്.മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ