ജനപഞ്ചായത്ത് സംഘടിപ്പിച്ച് എന്‍.ഡി.എ.

പരിയാരം: നരേന്ദ്ര മോദി സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി എന്‍.ഡി.എ ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തില്‍ പടപ്പേങ്ങാട് ജന പഞ്ചായത്ത് നടത്തി.

ബി.ജെ.പി സംസ്ഥാന സെക്രട്ടെറി അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.

എം വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മേഖലാ വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്‍, ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, ടി.കെ.ജനാര്‍ദനന്‍,

സോണിയ ബാബു, രാജേഷ് മേലേടത്ത്, ടി.ഗിരിഷ്, ബാദുഷ മദനി എന്നിവര്‍ പ്രസംഗിച്ചു. ടി.പ്രകാശന്‍ സ്വാഗതവും പുഷ്പലാല്‍ നന്ദിയും പറഞ്ഞു.