കേബിള്‍ ഓപ്പറേറ്റര്‍ ജോലിക്കിടെ മതിലില്‍ നിന്ന് വീണ് ഇന്റര്‍ലോക്കില്‍ തലയിടിച്ച് മരിച്ചു.

ചെമ്പേരി: കേബിള്‍ സര്‍വീസ് കരാര്‍ തൊഴിലാളിയായ കുടിയാന്മല സ്വദേശി ജോലിക്കിടെ മതിലില്‍ നിന്ന് ഇന്റര്‍ലോക്കില്‍ തലയടിച്ച് വീണുമരിച്ചു.

കുടിയാന്മല കടവുങ്കത്തറയില്‍ ഷൈബിന്‍ (35) ആണ് മരിച്ചത്.

നടുവില്‍ മുന്നൂര്‍കൊച്ചിയിലെ പുന്നത്തറയില്‍ വീട്ടില്‍ സുബിന്‍മാത്യുവിന്റെ കൂടെ ജോലി ചെയ്തുവരികയായിരുന്നു.

ഇന്നലെ (22, ബുധന്‍) രാവിലെ പതിനൊന്നരയോടെ ചെമ്പേരി പുറഞ്ഞാണ്‍ റോഡില്‍ കേബിള്‍ സര്‍വീസ് ജോലിക്കിടെയായിരുന്നു സംഭവം.

സഹപ്രവര്‍ത്തകരായ തൊഴിലാളികള്‍ ഉടന്‍ തന്നെ ഷൈബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബാബു-അമ്മിണി ദമ്പതികളുടെ മകനാണ്.

സഹോദരന്‍: ഷിനോജ്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്ന് (23, വ്യാഴം) ഉച്ചയോടെ കുടിയാന്മല അനുപമ ഗ്രന്ഥാലയത്തിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിനു ശേഷം 3.30 ന് പൂപ്പറമ്പ് പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും.