കണ്ണൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ ഗ്രാഡുവേഷന് ഡേ ആഘോഷം
മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ്ങ് കോളേജിലെ മുപ്പത്തിയാറാമത് ബി ടെക് ബാച്ചിന്റെയും പതിമൂന്നാമത് എം ടെക് ബാച്ചിന്റെയും ഗവേഷണ വിദ്യാര്‍ത്ഥികളുടെയും ബിരുദ ദിനാചരണം കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫേഷന്‍ ടെക്നോളജി ഡയറക്ടര്‍ കേണല്‍ അഖില്‍കുമാര്‍ കുല്‍സ്രേഷ്ട പരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു.
എന്‍ജിനീയറിങ്ങ് ബിരുദധാരിയായി നിലവിലുള്ള തലമുറ എഞ്ചിനീയര്‍മാര്‍ക്ക് ചെയ്യാനാവാത്തത് മാനുഷിക മൂല്യങ്ങളോടെ നടപ്പിലാക്കാനാവണം പുത്തന്‍ ബിരുദധാരികള്‍ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബിരുദധാരികളായ സാങ്കേതിക വിദഗദ്ധര്‍ എന്നതിനേക്കാള്‍ നല്ല മനുഷ്യരായി തീരാനാവണം പുതിയ തലമുറക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോളേജിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളില്‍ ഒന്നാമതെത്തിയ എം ടെക് സിഗ്നല്‍ പ്രോസസ്സിംഗ് ആന്‍ഡ് എംബെഡ്ഡ്ഡ് സിസ്റ്റംസ് വിദ്യാര്‍ഥിനിയായ അതുല്യ ഗോപിനാഥ്,
ബിരുദ വിദ്യാര്‍ത്ഥികളില്‍ ഒന്നാമതെത്തിയ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വി.തെ.അര്ജുന്, എന്നിവര്‍ ജി സി ഇ കെ മെഡല്‍ ഓഫ് ഓണര്‍ ഏറ്റുവാങ്ങി.
കെല്‍ട്രോണ്‍ കോംമ്പണന്റ് കോംപ്ലക്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ.ജി.കൃഷ്ണകുമാര്‍ വിശിഷ്ടാതിഥി ആയിരുന്നു.
കോളേജിലെ ബി ടെക് ഓണേഴ്സ് ബിരുദത്തിനോടൊപ്പം മറ്റൊരു എന്‍ജിനീയറിങ് ശാഖയില്‍ മൈനര്‍ ബിരുദം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി വിദ്യാര്‍ഥിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് അദ്ദേഹം സമ്മാനിച്ചു.
ചടങ്ങില്‍ ഗവേഷണ ബിരുദം നേടിയ ബി.നിഖിലിന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി ശ്രീകുമാറും ബിരുദാന്തര ബിരുദം നേടിയവര്‍ക്ക് പി ജി ഡീന്‍ ഡോ മഹേഷ്കുമാറും റിസര്‍ച്ച് ഡീന്‍ ഡോ വി.വിനോദകുമാറും സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
കോളേജില്‍ നിന്നും ബി ടെക്ക് ബിരുദം നേടിയവര്‍ക്ക് അതാത് വകുപ്പ് തലവന്മാരും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
കോളേജ് പ്രിന്‍സിപ്പല്‍ 2025 വര്‍ഷത്തെ കോളേജ് പഠനം പൂര്‍ത്തിയാവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഡോ.പി.സൂരജ് നന്ദി പറഞ്ഞു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ബിരുദ ചടങ്ങിന് ആയിരത്തോളം വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും സാക്ഷ്യം വഹിച്ചു
