വയോജനങ്ങളുടെ സേവനം സമീപഭാവിയില്‍ തന്നെ ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ ഏറ്റെടുക്കും: -ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.

കൊച്ചി: സമീപ ഭാവിയില്‍ വയോജനങ്ങളുടെ സേവനം മനുഷ്യ വിഭവശേഷിയുടെ അഭാവത്തില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ വഴി ആയിരിക്കുമെന്ന് ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.

ജെറിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ 37-ാം ദേശിയ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ബാലകൃഷ്ണന്‍ വള്ളിയോട് ഇക്കാര്യം ചൂണ്ടികാണിച്ചത്.

ഈ മേഖലയില്‍ അഗോളതലത്തില്‍ തന്നെ വലിയ മുന്നേറ്റം നടക്കുകയാണ്.

ഇത്തരത്തില്‍ മാറ്റങ്ങളിടെ നേട്ടങ്ങളോടൊപ്പം ഉണ്ടാവാന്‍ ഇടയുള്ള നൈതിക പ്രശ്‌നങ്ങളെ പറ്റിയുള്ള ചര്‍ച്ചകളും നടന്നു.

സമ്മേളത്തോട് അനുബന്ധിച്ചു നടന്ന പോസ്റ്റ് ഗ്രാജുവറ്റ് ശില്പശാലയില്‍ രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജില്‍ നിന്ന് എത്തിയ നൂറ്റിപ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ബാലകൃഷ്ണന്‍ ഡോ.അശ്വിന്‍ സുര്‍ജിത് എന്നിവര്‍ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കി.

കൊച്ചി ഐ എം എ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മൂന്നു ദിവസത്തെ സമ്മേളത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലും മുതിര്‍ന്ന പൗരന്‍ മാരുടെ ആരോഗ്യ സംരക്ഷണത്തിനും നിരവധി സംഭാവനകള്‍ നല്‍കിയ ഡോ.കെ.പി.പൗലോസ്, കേരളത്തിലെ പാലിയേറ്റീവ് ചികിത്സക്ക് ആരംഭം കുറിച്ച ഡോ.എം. ആര്‍.രാജാഗോപാലന്‍ എന്നിവര്‍ക്ക് സൊസൈറ്റിയുടെ ഉന്നത ബഹുമതികള്‍ നല്‍കി ആദരിച്ചു.

രക്ഷാധികാരികളായ ഡോ.ഒ.പി.ശര്‍മ്മ, ഡോ. വി.കെ.ആറോറ, ദേശീയ അധ്യക്ഷന്‍ ഡോ.സജേഷ് അശോകന്‍, ഓര്‍ഗനൈസിഗ്  ചെയര്‍മാന്‍ ഡോ.അനിത നമ്പ്യാര്‍, സംസ്ഥാന അധ്യക്ഷന്‍ ഡോ.കെ.ഹരി എന്നിവര്‍ നേതൃത്വം നല്‍കി.