ഗുരുദേവ് കോളേജ്-ജി.ടെക് സൗജന്യ തൊഴില്‍മേള ജൂലൈ 19 ന് മാത്തിലില്‍
പയ്യന്നൂര്‍: ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷനും മാത്തില്‍ ഗുരുദേവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ക്യാമ്പസും സംയുക്തമായി ജൂലായ് 19-ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു.

ജി-ടെക്കിന്റെ ഇരുനൂറ്റി എഴുപതിനാലാമത് തൊഴില്‍മേളയാണ് പയ്യന്നൂര്‍ മാത്തില്‍ ഗുരുദേവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ വെച്ച് നടത്തുന്നത്.
രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണി വരെ നടക്കുന്ന മേളയില്‍ PARISONS, AIFAN DATES & , BERGER PAINTS INDIA LTD, KALYAN JWELLERS INDIA LTD എന്നിങ്ങനെ 30-ഓളം കമ്പനികള്‍ പങ്കെടുക്കും.
കമ്പനികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ്.
കഴിഞ്ഞ 24 വര്‍ഷങ്ങളായി കേരളത്തിലെ വിവിധ ജില്ലകളിലായി നടത്തിയ തൊഴില്‍ മേളകളിലൂടെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടിക്കൊടുത്ത ജി-ടെക്കിന്റെ 274 -മത് സൗജന്യ തൊഴില്‍ മേളയാണ് 19 ന് നടക്കുന്നത്.
കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ നാക്ക് ബി++ ഗ്രേഡോടുകൂടി കൂടിയ പാഠ്യ-പാഠ്യേതര മേഖലകളില്‍ ഏറെ മികവ് പുലര്‍ത്തുന്ന സ്ഥാപനമാണ് ഗുരുദേവ് ആര്‍ട്ട് ആന്‍ഡ് സയന്‍സ് കോളേജ്.
പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് വന്നിട്ടുള്ള ചേഞ്ചുകള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള സ്കില്‍ ക്രെഡിറ്റുകള്‍ ലഭ്യമാകാന്‍ ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങളുമായി കൈകോര്‍ത്തുകൊണ്ടാണ് കോളേജ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
മാറിയ കാലഘട്ടത്തിന്റെ ട്രെന്‍ഡ് അനുസരിച്ച് വിദ്യാര്‍ത്ഥികളെ പാകപ്പെടുത്തുന്ന ആധുനിക രീതിയാണ് കോളേജ് ഇതിനായി കൈക്കൊള്ളുന്നത്.
50-ല്‍ പരം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ ജി-ടെക് മേളയില്‍ ജി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക്
പുറമെ പൊതുജനങ്ങള്‍ക്കും സൗജന്യമായി പങ്കെടുക്കാം.
Plus 2, Degree, PG തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും 4 അഭിമുഖങ്ങളില്‍ വരെ പങ്കെടുക്കാവുന്നതാണ്.
തൊഴില്‍മേളയില്‍ മള്‍ട്ടിമീഡിയ, ഐ ടി, ബാങ്കിങ്, എഡ്യൂക്കേഷന്‍, ഇന്‍ഷുറന്‍സ്, അക്കൗണ്ടിംഗ്, ബില്ലിംഗ്, സെയില്‍സ് ആന്റ് മാനേജന്റ് സര്‍വ്വീസ് തുടങ്ങി ആയിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് തെരഞ്ഞെടുക്കും.
ജി-ടെക് എഡ്യൂക്കേഷന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, യുവജനങ്ങള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ ഒരുക്കിക്കൊടുത്തുകൊണ്ട് രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് യുവജന ശാക്തീകരണം സാധ്യമാക്കുകയാണ് ലക്ഷ്യം.
തൊഴില്‍ മേളയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കും കമ്പനികള്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അപ്ഡേറ്റ് ചെയ്ത Resume 5 കോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 2 എണ്ണം എന്നീ രേഖകള്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടാം:
ജി-ടെക് പയ്യന്നൂര്‍ : +91 9447 767 962, +91 7356 000 620, ജി-ടെക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്: 9388 183 944,
ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാനായി
http://g5.gobsbank.com/jobfair2/candidate.php എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വാര്‍ത്താസമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ.സാമുവല്‍ പുതുപ്പാടി, പ്ലേസ്മെന്റ് കോര്‍ഡിനേറ്റര്‍ കെ.വി.ചന്ദ്രശേഖരന് സനല്‍ ലാല്‍ (HOD BBA TIM), ജി-ടെക് മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിക്, പയ്യന്നൂര്‍ ജി-ടെക് സെന്റര്‍ ഡയറക്ടര്‍ പ്രജിന് കന്നട, ഏരിയാ മാനേജര്‍ ദീപക് എന്നിവര്‍ പങ്കെടുത്തു
