ഗിന്നസ്ബുക്കില്‍ ഇടം നേടാന്‍ 700 അടിയുടെ കേക്ക് കണ്ണൂരില്‍; നാളെ തുടക്കമാകും
കണ്ണൂര്‍: കോഴിക്കോട്ടുള്ള കൊച്ചിന്‍ ബേക്കറിയുടേയും കണ്ണൂരുള്ള ബ്രൗണീസ് ബേക്കറിയും ചേര്‍ന്ന് 700 അടി നീളമുള്ള കേക്കുണ്ടാക്കുന്നു.
ഇത് ഗിന്നസ് ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുമെന്ന് കൊച്ചിന്‍ ബേക്കറി എം.ഡി കെ.പി .രമേഷും ബ്രൗണീസ് ബേക്കറി എം.ഡി കെ.കെ.രഞ്ജിത്തും ഹോട്ടല്‍ ബ്ലൂ ലൈനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തെ ആദ്യ ബേക്കറിയായ മമ്പള്ളിയുടെ പിന്‍തലമുറക്കാരാണ് കൊച്ചിനും ബ്രൗണീസും.
1883 ലാണ് മമ്പളളി ആദ്യമായി കേക്കുണ്ടാക്കുന്നത്.
ജവഹര്‍ സ്റ്റേഡിയത്തിലാണ് ലോകത്ത് ഇതുവരെയുണ്ടാക്കിയതില്‍ വെച്ച് ഏറ്റവും വലിയ കേക്കുണ്ടാക്കുന്നത്.
26 രാവിലെ 10 മണിക്ക് കൊച്ചിന്‍ ബേക്കറി എം.ഡി കെ.പി രമേഷ് ഉദ്ഘാടനം ചെയ്യും.
കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ അധ്യക്ഷത വഹിക്കും.
ഗോവ ഗവര്‍ണര്‍ അഡ്വ.പി. എസ്.ശ്രീധരന്‍ പിള്ള മുഖ്യാതിഥിയാകും.
27 ന് വൈകുന്നേരം 4 മണിക്കാണ് സമാപനം. കഥാകൃത്ത് ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയായിരിക്കും.
ഡപ്യൂട്ടി മേയര്‍ ഷബീന അധ്യക്ഷത വഹിക്കും.
1883ല്‍ മമ്പള്ളി ബാപ്പുവുണ്ടാക്കില്ല കേക്ക് രുചിച്ചു നോക്കി കൊള്ളാമെന്ന് അഭിപ്രായം പറഞ്ഞത് മര്‍ഡൂക്ക് ബ്രൗണ്‍ സായിപ്പാണ്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഗിന്നസില്‍ ഇടം നേടാനുള്ള കേക്കുണ്ടാക്കുന്നതെന്ന് കെ.പി.രമേഷും കെ.കെ.രഞ്ചിത്തും പറഞ്ഞു.
50 ലക്ഷം രൂപയാണ് ഗിന്നസ് കേക്കിന് ചെലവുവരുന്നതെന്നും ഇരുവരും പറഞ്ഞു.
രേണുക ബാല, പ്രവീണ്‍ കൃഷ്ണ, ടി.മിലേഷ് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.