ചാക്ക് തയ്ക്കുന്ന കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന മോഷ്ടാക്കള്‍ പിടിയില്‍

തളിപ്പറമ്പ്: ഗുജറാത്തില്‍ മോഷണം നടത്തി കഴിഞ്ഞ 3 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന മോഷ്ടാക്കളെ ഗുജറാത്തില്‍

നിന്നെത്തിയ പോലീസ് സംഘം തളിപ്പറമ്പില്‍ നിന്നും അറസ്റ്റ് ചെയ്തു. ഗുജറാത്ത് പലന്‍പൂര്‍ ആദര്‍ശ് നഗര്‍ സ്വദേശിനി ബാസന്തി ബെന്‍(21)

ബിഹാര്‍ മധുബാനി സ്വദേശി മുഹമ്മദ് അര്‍മാന്‍ നസീം എന്നിവരെയാണ് ഗുജറാത്ത് പലന്‍പൂര്‍ സിറ്റി വെസ്റ്റ് പോലീസ് പിടികൂടിയത്.

സ്വര്‍ണ മോഷണം നടത്തി ഗുജറാത്തില്‍ നിന്നും രക്ഷപ്പെട്ട ഇവര്‍ തളിപ്പറമ്പില്‍ ഒളിച്ചുതാമസിച്ചുവരികയായിരുന്നു.

തളിപ്പറമ്പ് മാര്‍ക്കറ്റിലെ ചണച്ചാക്കുകള്‍ തയ്ക്കുന്ന കടയില്‍ കഴിഞ്ഞ 3 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു.

സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് ഇവര്‍ തളിപ്പറമ്പിലുണ്ടെന്ന് വ്യക്തമായത്.

തളിപ്പറമ്പ് മാര്‍ക്കറ്റിന് സമീപത്തുവെച്ചാണ് തളിപ്പറമ്പ് പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടിയത്.