ഈ കുഴി ഉടന്‍ അടച്ചില്ലെങ്കില്‍ ഇവിടെ അപകടം ഉറപ്പ്

തളിപ്പറമ്പ്: ഈ കുഴി ഉടന്‍ അടച്ചില്ലെങ്കില്‍ ഇവിടെ അപകടം ഉറപ്പ്, മന്ന-ചിന്‍മയവിദ്യാലം-തൃച്ചംബരം റോഡിലാണിത്.

ഫോണ്‍ കേബിളിന്റെ ജംഗ്ഷന്‍ ബോക്‌സ് സ്ഥാപിച്ചതിന് സമീപമാണ് നീളത്തില്‍ വലിയ കുഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നതത്.

പലപ്പോഴും അടുത്തെത്തിയാല്‍ മാത്രമേ ഇരുചക്ര വാഹനയാത്രികര്‍ ഈ കൊല്ലുംകുഴി കാണുന്നുള്ളൂ.

വണ്ടി കുഴിയില്‍ വീണാല്‍ അപകടം ഉറപ്പാണ്.

മറ്റേത് കുഴിയടക്കാന്‍ വൈകിയാലും നഗരസഭാ അധികൃതര്‍ ഈ കുഴി അടിയന്തിരമായി നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.