വേറിട്ട അനുഭവമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഹാഫ് ബര്‍ത്ത് ഡേ ആഘോഷം.

കണ്ണൂര്‍: ആറ്മാസം പ്രായമായ കുഞ്ഞുങ്ങളുടെ ഹാഫ് ബര്‍ത്ത് ഡേ ആഘോഷം എന്ന വ്യത്യസ്തമായ ആഘോഷം നടത്തിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ശ്രദ്ധേയമായി. കണ്ണൂര്‍ ആസ്റ്റര്‍ മിംസിനോടൊപ്പം ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സ്, നിയോനാറ്റോളജി ഫെഡറേഷന്‍ എന്നിവരും കൂടിചേര്‍ന്നാണ് ഹാഫ് ബര്‍ത്ത് ഡേ സെലിബ്രേഷന്‍ സംഘടിപ്പിച്ചത്. നവജാത ശിശുക്കളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണണായകമായ വഴിത്തിരിവാണ് ആറാമത്തെ മാസം. ഭക്ഷണരീതിയില്‍ ഉള്‍പ്പെടെ ക്രമാനുഗതമായ മാറ്റങ്ങള്‍ വരുത്തേണ്ടതും ആരോഗ്യകാര്യങ്ങളില്‍ സവിശേഷമായ ശ്രദ്ധപതിപ്പിക്കേണ്ടതുമായ കാലയളവ് എന്ന നിലയിലാണ് ആറ്മാസം പ്രായമായ കുഞ്ഞുങ്ങളുടെ ഹാഫ് ബര്‍ത്ത് ഡേ എന്ന സംഗമത്തിന് വേദിയൊരുക്കിയത്.

ആറ് മാസത്തിന് ശേഷം കുട്ടികള്‍ക്ക് ആവശ്യമായ പോഷകാഹാര ക്രമീകരണം ഏത് രീതിയില്‍ നടത്തണം, ശരിയായ ആഹാരക്രമങ്ങള്‍ എന്തൊക്കെയാണ് എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ്സുകള്‍ക്ക് പുറമെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കുഞ്ഞുങ്ങളുടെ ശാരീരിക വളര്‍ച്ചയും ബുദ്ധിവികാസവും വിലയിരുത്തുന്നതിനായുള്ള പരിശോധനകളും, മാതാപിതാക്കളുടെ സംശയങ്ങളും ആശങ്കകളും പങ്കുവെയ്ക്കുവാനുള്ള ചര്‍ച്ചാ സദസ്സും കൂടി ഉള്‍പ്പെട്ടതായിരുന്നു ഹാഫ് ബര്‍ത്ത് ഡേ സെലിബ്രേഷന്‍. ഡോ ജുബൈരിയത് പരിപാടി ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക്സ്, നിയോനറ്റോളജി വിഭാഗം മേധാവി ഡോ നന്ദകുമാര്‍ ഡോ.വീണകുമാരി, ഡോ. അമൃത, നീയോനറ്റൊളജി വിഭാഗം ഡോ. ശ്രീകാന്ത് സി നായനാര്‍, ഡോ.ഗോകുല്‍ദാസ് പീഡിയാട്രിക്ക് ന്യൂറോളജി വിഭാഗം ഡോ.കാര്‍ത്തിക പീഡിയാട്രിക് ഓര്‍ത്തോപേടിക് വിഭാഗം ഡോ.ഷഫീക് എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.