പാതിവില തട്ടിപ്പ്- പെരിങ്ങോത്തും പരാതി-18,48,000 രൂപ തട്ടിയെടുത്തു.

പെരിങ്ങോം: പാതിവില തട്ടിപ്പില്‍ 30 പേരില്‍ നിന്നായി 18,48,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍അനന്തുകൃഷ്ണന്‍, രാജാമണി, മഞ്ജുഷ എന്നിവര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു.

കാങ്കോല്‍ കുളവയലിലെ കല്ലേന്‍ വീട്ടില്‍ കെ.ജിഷയുടെ(37)പരാതിയിലാണ് കേസ്.

2024 ജൂലായ് 8 ന് 60,000 രൂപ സ്‌ക്കൂട്ടര്‍ ലഭിക്കുന്നതിനായി പ്രതികള്‍ക്ക് നല്‍കി എന്നാണ് പരാതി.