പകുതിവില സ്ക്കൂട്ടര്‍-തളിപ്പറമ്പില്‍ ആദ്യ കേസെടുത്തു.
തളിപ്പറമ്പ്: പകുതിവിലക്ക് സ്ക്കൂട്ടര്‍ തട്ടിപ്പില്‍ തളിപ്പറമ്പില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു.
ആന്തൂര്‍ പറശിനിക്കടവ് കൊവ്വല്‍ കപ്പള്ളി വീട്ടില്‍ കെ.വി,രഞ്ജിനിയുടെ(41) പരാതിയിലാണ് തളിപ്പറമ്പ് പോലീസ് അനന്തു കൃഷ്ണന്, ആന്തൂര്‍ സീഡ് സൊസൈറ്റി പ്രമോട്ടര്‍ രാജശ്രീ എന്നിവരുടെ പേരില്‍ കേസെടുത്തത്.
2024 സപ്തംബര്‍ 19 മുതല്‍ 2025 ഫിബ്രവരി 9 വരെയുള്ള കാലയളവില്‍ പകുതിവിലക്ക് സ്ക്കൂട്ടര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് രഞ്ജിനിയില്‍ നിന്ന് പറശിനിക്കടവിലെ ബാങ്ക് വഴി 56,000 രൂപ വാങ്ങിയെന്നാണ് പരാതി.
ആന്തൂര്‍ പഞ്ചായത്തില്‍ നിരവധിയാളുകള്‍ക്ക് പലവിധ സാധനങ്ങളും പകുതിവിലക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
അടുത്ത ദിവസങ്ങളില്‍ കൂടുതല്‍പേര്‍ പരാതിയുമായി എത്തുമെന്നാണ് വിവരം.