മലയാളി ദമ്പതികളെ മംഗളൂരൂ ഫല്‍നീറിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരൂ: മലയാളി ദമ്പതികളെ മംഗളൂരൂ ഫല്‍നീറിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ചെറുപുഴ സ്വദേശികളും പെരിങ്ങോത്ത് താമസക്കാരുമായ രവീന്ദ്രന്‍(55), സുധ(50) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ചയാണ് ഇരുവരും മുറിയെടുത്തത്.

ഇന്നലെ രാത്രി പുറത്ത് കണ്ടിരുന്നതായി ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു.

ബുധനാഴ്ച കാണാത്തതിനെ ത്തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

ടെക്‌സ്‌റ്റൈല്‍ വ്യാപാരിയാണെന്നാണ് ഹോട്ടലില്‍ പറഞ്ഞിരുന്നത്.

3 മാസം മുമ്പാണ് രവീന്ദ്രന്‍ ഗല്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.

മുമ്പ് ചെറുപുഴ കരിയിക്കരയിലാണ് ഇരുവരും താമസിച്ചിരുന്നത്.

മക്കള്‍: രമ്യ, രേഷ്മ.