വയനാട്ടില്‍ നിന്നെത്തി വെള്ളടുക്കത്ത് തൂങ്ങിമരിച്ചു.

ചിറ്റാരിക്കാല്‍: വയനാട്ടില്‍ നിന്നും ഈസ്റ്റ് എളേരി വെള്ളടുക്കത്ത് എത്തിയ മധ്യവയസ്‌ക്കന്‍ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചു.

ആതമ്പില്‍ ജോണി(65)ആണ് മരിച്ചത്.

വെള്ളടുക്കത്തുനിന്നും 20-ാം വയസില്‍ വയനാട് പുല്‍പ്പള്ളിയിലേക്ക് കുടിയേറിയ ജോണി എപ്പോഴെങ്കിലും സഹോദരന്‍ ജോയിയുടെ വെള്ളടുക്കത്തെ വീട്ടില്‍ വരാറുണ്ട്.

ഭാര്യ മരണപ്പെട്ട ഇദ്ദേഹം മദ്യത്തിന് അടിമയാണെന്ന് പോലീസ് പറഞ്ഞു.

ഇന്ന് രാവിലെ 8 നാണ് വെള്ളടുക്കത്തെ തെന്നിപ്ലാക്കല്‍ വീട്ടില്‍ ടി.എ.ചാക്കോയുടെ റബ്ബര്‍തോട്ടത്തില്‍ ഉടുമുണ്ടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.

മൂന്ന് മക്കളുണ്ട്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.