ബാലസംഘം യൂണിറ്റ് പ്രസിഡന്റ് തൂങ്ങിമരിച്ചു

ബക്കളം: ബാലസംഘം യൂണിറ്റ് പ്രസിഡന്റ് തൂങ്ങിമരിച്ചു.

മൈലാട് മൊറാഴ ഗവ.യു.പി.സ്‌ക്കൂളിന് സമീപത്തെ സി.അഭിന്‍കൃഷ്ണ(18)നെയാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

ചേരമ്പേത്ത് ശശി-സുമതി ദമ്പതികളുടെ മകനാണ്.

സഹോദരി: ദില്‍ന.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കാരം നടത്തി.