തൂങ്ങിമരിച്ച കിരണ്‍രാജിന്റെ ശവസംസ്‌ക്കാരം നാളെ
ചെറുവത്തൂര്‍: തുങ്ങിമരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ സംസ്‌ക്കാരം നാളെ നടക്കും.

ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ ശ്രീമ നിവാസില്‍ കെ.കിരണ്‍രാജിനെയാണ്(17)ഇന്ന്ഉച്ചക്ക് 12 ന് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
വിമുക്തഭടന്‍ രാജന്റെയും നീലേശ്വരം താലൂക്ക് ആശുപത്രി സ്റ്റാഫ് നേഴ്സ് മയൂരിയുടെയും മകനാണ്.
സഹോദരി: കാശ്മീര. പിലിക്കോട് സി.കൃഷ്ണന്‍നായര്‍ സ്മാരക ഗവ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിയാണ് കിരണ്‍രാജ്.
ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് ശേഷം ചെറുവത്തൂര്‍ വെങ്ങാട് സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
