പിറന്നാള്‍ ദിനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആര്യയുടെ ശവസംസ്‌ക്കാരം നാളെ

തൃക്കരിപ്പൂര്‍: പിറന്നാള്‍ ദിനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആര്യയുടെ ശവസംസ്‌ക്കാരം നാളെ.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ആര്യയെ(17) ഇന്ന് (വ്യാഴാഴ്ച) ഉച്ചയോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയ്യക്കാട് നോര്‍ത്തിലെ കുഞ്ഞിപുരയില്‍ ഉമേഷ കുമാറിന്റെയും വി.വി.സീനയുടെയും മകളാണ്.

വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. വെള്ളൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.

ഇന്നായിരുന്നു ആര്യയുടെ പിറന്നാള്‍.

മഴ കാരണം സ്‌കൂളിന് അവധി ആയിരുന്നു.

രാവിലെ അമ്പലത്തില്‍ പോയി സന്തോഷത്തോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

മാതാവ് സരിതയും സഹോദരന്‍ ആദീഷും  മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

പിന്നീട് 12 മണിയോടെ കിടപ്പുമുറിയില്‍ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചന്തേര പൊലീസ് വീട്ടിലെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

സംസ്‌ക്കാരം നാളെ (വെള്ളി) രാവിലെ 10ന് ഈയ്യക്കാട് സമുദായ ശ്മശാനത്തില്‍.

വിവരമറിഞ്ഞ് ചെങ്ങന്നൂരില്‍ കേബിള്‍ ജോലിചെയ്യുന്ന പിതാവ് ഉമേഷ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.