അമിതമദ്യപാനത്തിലെ മനോവിഷമം-യുവാവ് തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: അമിതമായ മദ്യപാനത്തിലുള്ള മാനസികവിഷമം കാരണം യുവാവ് വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ചു.

ബക്കളം മടയച്ചാല്‍ പാറച്ചാല്‍ വീട്ടില്‍ ദാമോദരന്റെ മകന്‍ പി.പ്രജോഷാണ്(34) മരിച്ചത്.
ഇന്ന് വൈകുന്നേരം 5.35 നാണ് മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
