വയോധിക അടുക്കളയില്‍ തൂങ്ങിമരിച്ചു.

പരിയാരം: വയോധികയെ തറവാട് വീടിന്റെ അടുക്കളയുടെ തുലാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മണിയറ ചെങ്ങളത്തെ താഴത്തുവളപ്പില്‍ വീട്ടില്‍ ടി.വി.ഓമന(77)ആണ് മരിച്ചത്.

പരേതനായ പി.പി.ദാമോദരന്റെ ഭാര്യയാണ്.

മക്കള്‍: ടി.വി.ഗംഗാധരന്‍(ബ്രാഞ്ച് മാനേജര്‍ കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക്, സി.പി.എം കടന്നപ്പള്ളി നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗം)., സുദാത, ശ്രീജ(വെജ്‌കോ, തളിപ്പറമ്പ്).

മരുമക്കള്‍: ഷീമ, രാധാകൃഷ്ണന്‍, സുനില്‍.