വായിലെ മുഴ കാന്‍സറെന്ന് സംശയം-ഗൃഹനാഥന്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വായില്‍ കാണപ്പെട്ട മുഴ കാന്‍സറാണെന്ന സംശയത്തില്‍ മധ്യവസ്‌ക്കന്‍ കമുകിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചു.

കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരിവീട്ടില്‍ കെ.വി.അശോകന്‍(65)ആണ് മരിച്ചത്.

ഇന്നലെ രാത്രി 9.15 ന് വീട്ടില്‍ നിന്നും കാണാതായ അശോകനെ വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചുവരുന്നതിനിടെ രാത്രി

പതിനൊന്നോടെയാണ് പുതിയകണ്ടത്തെ കമുകിന്‍ തോട്ടത്തിലെ മാവിന്‍കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.