രോഗങ്ങള്‍ ഭേദമാവാത്ത മനോവിഷമത്തില്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു
ആലക്കോട്: രോഗങ്ങള്‍ ഭേദമാവാത്ത മനോവിഷമത്തില്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു.

തേര്‍ത്തല്ലിയിലെ ഓരത്ത് വീട്ടില്‍ ദേവസ്യ-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ഡി.വിപിന്‍(35)നെയാണ് ഇന്ന് രാവിലെ ഏഴോടെ മരിച്ച നിലയില്‍ കണ്ടത്.
വിവിന്‍ പൈല്‍സ്, ടി.ബി തുടങ്ങിയ അസുഖങ്ങല്‍ കാരണം മനോവിഷമത്തിലായിരുന്നു.
കിടപ്പുമുറിക്ക് മുകളിലെ ഇരുമ്പ് പൈപ്പില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.
അവിവാഹിതനാണ്.
സഹോദരന്‍: വിമല്‍.
ആലക്കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ശവസംസ്‌ക്കാരം നാളെ രാവിലെ പത്തിന് പെരുമ്പടവ് പള്ളി സെമിത്തേരിയില്‍ നടക്കും.
