തളിപ്പറമ്പ്: വയനാട് സ്വദേശി തളിപ്പറമ്പ് പ്ലാത്തോട്ടത്തെ വീട്ടില്‍ തൂങ്ങിമരിച്ചു.
വയനാട് പാപ്ലശേരി പാമ്പ്ര ഇരുളത്തെ മരംകൊള്ളില്‍ വീട്ടില്‍ തങ്കച്ചന്റെ മകന്‍ എം.കെ.സുനില്‍കുമാറിനെയാണ്(46)ഇന്ന് രാവിലെ എട്ടരക്ക് പ്ലാത്തോട്ടത്തെ ജ്യേഷ്ഠന്‍ കെ.അനില്‍കുമാറിന്റെ വീട്ടിലെ കുളിമുറിയുടെ ഇരുമ്പ്ഹുക്കില്‍ തൂങ്ങിയനിലയില്‍ കണ്ടത്.
അനില്‍കുമാര്‍ തളിപ്പറമ്പ് ചിന്‍മയ വിദ്യാലയത്തില്‍ ജോലിചെയ്തുവരികയാണ്.
കുറച്ചുദിവസം മുമ്പാണ് സുനില്‍കുമാര്‍ സഹോദരന്റെ വീട്ടിലെത്തിയത്.
സംസ്‌ക്കാരം നാളെ രാവിലെ വയനാട്ടിലെ തറവാട് വീട്ടുവളപ്പില്‍ നടക്കും.