ചീമേനി സ്വദേശി പരിയാരത്ത് തൂങ്ങിമരിച്ചു.

പരിയാരം: ചീമേനി സ്വദേശിയെ കുളപ്പുറത്തെ ഭാര്യവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ചീമേനി മുണ്ട വലിയപൊയിലിലെ പുതിയടത്ത് വീട്ടില്‍ പി.രാജേഷിനെയാണ്(46) ഇന്നലെ രാത്രി ഏഴോടെ വീടിന്റെ പിന്‍ഭാഗത്തെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

രാഘവന്‍-മീനാക്ഷി ദമ്പതികളുടെ മകനാണ്.

ഭാര്യ: ശുഭ.

മക്കള്‍: ആര്യ, അനുദേവ്.

സഹോദരി: നിഷ.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.