യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു- പ്രണയനൈരാശ്യമെന്ന് സൂചന

തളിപ്പറമ്പ്: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ധര്‍മ്മശാല മോത്തി കോളനിയിലെ എറുകാട്ടില്‍ വീട്ടില്‍ മെല്‍ബിന്‍ ജയിംസാണ്(19) മരിച്ചത്.

ഇന്നലെ വൈകുന്നരം ഏഴോടെയാണ് മരിച്ച നിലയില്‍ കണ്ടത്.

ജയിംസ്-ഉഷ ദമ്പതികളുടെ മകനാണ്.

രണ്ട് സഹോദരിമാരുണ്ട്.

ധര്‍മ്മശാലയിലെ ഒരു ടെക്‌സ്റ്റൈല്‍ഷോപ്പില്‍ സെയില്‍സ്‌മേനായി ജോലിനോക്കിവരികയാണ്.

പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് സൂചന.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ഇന്ന് വൈകുന്നേരം സംസ്‌ക്കരിക്കും.