500 തരാം-വരാമോ–കാറിലെത്തിയ സംഘം കുടുങ്ങി-ഒടുവില്‍ പിഴയടച്ച് തടിയൂരി.
പരിയാരം: കമന്റടിയുടെ പേരില്‍ വാക്കേറ്റം, ഒടുവില്‍ കമന്റടിച്ചതിന് പിഴയടപ്പിച്ച് പോലീസ്.
പരിയാരം പോലീസ് സ്‌റ്റേഷന് സമീപത്ത് ശനിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.
രാത്രി എട്ടുമണിയോടെ ഭക്ഷണം കഴിക്കാനെത്തിയ മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികളോടാണ് കാറിലെത്തിയ നാലംഗസംഘം നടന്നുവരുന്ന വഴിയില്‍ മോശമായി സംസാരിച്ചതത്രേ.
ഇരുവിഭാഗവും പരിയാരത്തെ ഒരു ഹോട്ടലില്‍ എത്തിയതോടെ വാക്കേറ്റമാവുകയും ചെയ്തു.
മോശമായ വാക്കുകള്‍ പറഞ്ഞിട്ടില്ലെന്ന് കാറിലെത്തിയ സംഘവും പറഞ്ഞതായി വിദ്യാര്‍ത്ഥിനികളും ആരോപിച്ചു.
ഇരുവരും തര്‍ക്കം തുടര്‍ന്നെങ്കിലും ഒടുവില്‍ കാര്‍ യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കി പോലീസ് പ്രശ്‌നം പരിഹരിച്ചു
. കാസര്‍ഗോഡ്, തലശേരി സ്വദേശികളായ നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്.
