സാധാരണ പനിക്ക് ചുക്ക് കഷായം മതി- ബാബു വൈദ്യര്, ഉദിനൂര്‍.
മഴക്കാലത്തെ സാധാരണ പനി മാറാന്‍ ചുക്ക് കഷായം മാത്രം മതി.

പക്ഷെ, ചുക്കു കഷായം ഉണ്ടാക്കി കുടിക്കാന്‍ ആരും മുതിരില്ല എല്ലാവര്ക്കും വേണം പാരസെറ്റമോള്‍.
ചുക്ക് + കുരുമുളക്+കല്‍ക്കണ്ടം + വെല്ലം + തുളസി ഇല + ചെറിയ ഉള്ളി ഇവയെല്ലാം കൂടി ചതച്ച് ഒന്നര ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ലാസാക്കി ചുരുക്കി രാവിലെയും രാത്രിയിയും ഉപയോഗിച്ചാല്‍ പനി പമ്പ കടക്കും.
ചൂടു വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക പനിയെ തടുക്കാം. കരുതല്‍ മതി ഭയം വേണ്ട.
