പിലാത്തറയില്‍ പൈതൃകമഹോല്‍സവം-
പിലാത്തറ: ചെറുതാഴം പഞ്ചവാദ്യസംഘത്തിന്റെ ആതിഥേയത്വത്തില്‍ പിലാത്തറയില്‍ പൈതൃക മഹോത്സവം നടന്നു.

ഫോക് ലോര്‍ അക്കാദമി വൈസ്.ചെയര്‍മാന്‍ എ.വി.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ അധ്യക്ഷത വഹിച്ചു.
സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ രവീന്ദ്രനാഥ് മുഖ്യാതിഥിയായി.
ഡല്‍ഹി പഞ്ചവാദ്യ സംഘം പ്രിന്‍സിപ്പല്‍ ഡോ: ചെറുതാഴം കുഞ്ഞിരാമ മാരാര്‍ പദ്ധതി വിശദീകരിച്ചു
വി.വി.ബാബു മാരാര്‍ ഉദിനൂര്‍, കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍, ചെറുതാഴം ചന്ദ്രന്‍, കരയടം ചന്ദ്രന്‍ മാരാര്‍, കെ.വി.ജയചന്ദ്രന്‍, പി.വി.രാജീവന്‍, രവീന്ദ്രന്‍ പുതിയടത്ത്,
അനില്‍ പുത്തലത്ത് എന്നിവര്‍ സംസാരിച്ചു. ഗോപാലകൃഷ്ണമാരാര്‍ (ക്ഷേത്ര വാദ്യം ), കെ.വി.ഗോകുലാനന്ദന്‍ (സാംസ്‌കാരികം),
ലതീഷ് പുതിയടത്ത് (ഗുരുശ്രീ), ഒ.കെ.പരമേശ്വരന്‍ (അഭിനയം) എന്നിവരെ അനുമോദിച്ചു.
തിരുവാതിര, കേളി, കൊമ്പ്പാട്, ഓട്ടന്‍തുള്ളല്‍, തായമ്പക, ചാക്യാര്‍കൂത്ത്, കഥകളി എന്നിവയും അരങ്ങേറി.
