തളിപ്പറമ്പ്: തൃച്ചംബരം സേവാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയത് ഹൈക്കോടതി ശരിവെച്ചു.
പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുണ്ടെന്നും കണക്ക് ബോധിപ്പിക്കുന്നതില്‍ വീഴ്ച്ചയുണ്ടെന്നും ആരോപിച്ചാണ് സേവാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ടി.ടി.കെ.ദേവസ്വം നിരോധിച്ചത്.
ഇതിനെതിരെ സേവാസമിതി ഹൈക്കോടതി മുമ്പാകെ നല്കിയ WP(c)3136/2023 റിട്ട് ഹരജി തള്ളിയതായി ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന് നമ്പൂതിരിയും എക്സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന് നമ്പൂതിരിയും കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ അറിയിച്ചു.
ഹരജി ഹൈക്കോടതി തള്ളുകയും ദേവസ്വം തീരുമാനം ശരിവെക്കുകയും ചെയ്ത സാഹചര്യത്തില്‍ സേവാസമിതിക്ക് ഉല്‍സവത്തിന്റെ പേരില്‍ പണപ്പിരിവ് ഉള്‍പ്പെടെ നടത്താന്‍ വിലക്കുണ്ടെന്നും ഇരുവരും പറഞ്ഞു.