ഹൈവെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസെടുത്തു

തളിപ്പറമ്പ്: ഹെല്‍മെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത ഹൈവേ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് രണ്ടു പേര്‍ക്കെതിരെ കേസെടുത്തു.

സയ്യിദ് നuര്‍ ടാഗോര്‍ വിദ്യാനികേതന് സമീപത്തെ അബ്ദുള്ള (36), നെല്ലിപ്പറമ്പ് പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്തെ ജഹീര്‍(38) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

തളിപ്പറമ്പ് ചിറവക്കില്‍ വാഹന പരിശോധന നടത്തി വരവെ മന്ന ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ഇവര്‍ ഹെല്‍മറ്റ് ധരിക്കാത്തതെ സഞ്ചരിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍

ഇവര്‍ എസ്.ഐ.അബ്ദുള്‍ നാസറിന്റെ നേതൃത്വത്തിലുള്ള ഹൈവെ പോലീസ് സംഘത്തെ പൊതുജന മധ്യത്തില്‍ വച്ച് അസഭ്യം പറയുകയും, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തത്.