കാല്‍ പിടിച്ചുവലിക്കും, കുഴിയക്ഷി. പയ്യന്നൂരില്‍.
പയ്യന്നൂര്‍: നഗരമധ്യത്തിലെ ‘ചതിക്കുഴി ‘ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി.
പഴയ ബസ് സ്റ്റാന്റിന് സമീപം ഫുട്പാത്തിലാണ് ഈ അപകട കെണി.
ബസ്റ്റാന്റില്‍ നിന്ന് വടക്കുഭാഗത്തെ ഫുട്പാത്തില്‍, കോഫിഹൗസിലേക്ക് തിരിയുന്ന ജംഗ്ഷനടുത്താണ് ഈ കള്ളക്കുഴി.
ഇതിലൂടെ നടന്നു പോവുകയായിരുന്ന ഒരു യുവതിയുടെ കാല്‍ ഓവുചാലിന് മീതെയുള്ള പൊട്ടിപ്പൊളിഞ്ഞ സ്ലാബിനിടയില്‍ കുടുങ്ങുകയായിരുന്നു.
കണ്ടോന്താറിലെ എം.പി.ചന്ദ്രന്റെ ഭാര്യ സീമയുടെ (45) കാലിനാണ് സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങി സാരമായി പരിക്കേറ്റത്.
സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി, കൂടുതല്‍ കാല്‍ പുറത്തെടുക്കുകയായിരുന്നു.
പിന്നീട് ആശുപത്രിയില്‍ ചികില്‍സ തേടി. ആയിരക്കണക്കിനാളുകള്‍ ദിവസവും നടന്നു പോകുന്ന വഴിയിലെ അപകടക്കെണിയൊരുക്കും
വിധത്തില്‍ പൊട്ടിയ സ്ലാബ് മാറ്റിയിടാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
