ലളിതവും ശാസ്ത്രീയവുമായ ഹോമിയോപ്പതി പ്രോത്സാഹിപ്പിക്കണം: ഹൈബി ഈഡന്‍ എംപി
കൊച്ചി: ഹോമിയോപ്പതി ചെലവ് കുറഞ്ഞതും ലളിതവും ശാസ്ത്രീയവുമാണെന്നും അത് നിരവധി രോഗങ്ങള്‍ക്ക് പ്രതിവിധിയാണെന്നും പ്രോത്സാഹിപ്പിക്കണമെന്നും ഹൈബി ഈഡന്‍ എംപി.
പലതരത്തിലുള്ള പകര്‍ച്ചവ്യാധികളും രോഗങ്ങളും പൊതുജനങ്ങള്‍ക്ക് ഭീഷണിയും പൊതുജനാരോഗ്യ സംരക്ഷണ രംഗത്തിന് പ്രതിസന്ധികളും വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബദല്‍ ചികിത്സാ സമ്പ്രദായങ്ങളില്‍ ഉത്തമമായ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ മികവും സാധ്യതകളും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാക്കാനും ഗവേഷണങ്ങളിലൂടെ പൊതുചികിത്സാധാര സമ്പുഷ്ടമാക്കാനുമായി എറണാകുളം തേവരയില്‍ ആരംഭിച്ച നാനോനിയോ ഹോമിയോപ്പതി വെല്‍നെസ്സ് & റിസര്‍ച്ച് സെന്റര്‍, ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം പി.
ഹോമിയോപ്പതി കൂടുതല്‍ ജനകീയമാക്കാന്‍ ആവശ്യമായ ഗവേഷണങ്ങള്‍ക്ക് നാനോ നിയോ നാന്ദി കുറിക്കുന്നത് സന്തോഷപ്രദമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ടി.ജെ.വിനോദ് എംഎല്‍എ പറഞ്ഞു.
നാനോനിയോ എംഡി ഡോ.പി.ബാബുരാജന്‍ സ്വാഗതം പറഞ്ഞു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍.റെനീഷ്, ടി.കെ.ഷറഫ്, വാര്‍ഡ് കൗണ്‍സിലര്‍ ബെന്‍സി ബെന്നി, ഹോമിയോപ്പതി വകുപ്പിന്റെ ജനനി പ്രോജക്ട് സംസ്ഥാന കണ്‍വീനര്‍ ഡോ.എസ്.ശ്രീവിദ്യ,
ഐ എച്ച് കെ സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഫിലിപ്‌സണ്‍ ഐപ്പ്, ഡോ.ബി വിജയകുമാര്‍ (ഐ എച്ച് എം എ), ഡോ.സാദത്ത് സേട്ട്, ഡോ. ധനേഷ് ജയസിംഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.പി.കെ.രഞ്ജീവ് നന്ദി പറഞ്ഞു.