ഹോപ്പിലെ അന്തേവാസി വി.ശ്രീധരന്‍ നിര്യാതനായി.
പിലാത്തറ: വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ അവശനായി ആരും പരിചരിക്കാനില്ലാതെ പയ്യന്നുര്‍ ശിവക്ഷേത്രം റോഡില്‍ ലോഡ്ജ് മുറിയില്‍ ഏകനായി കഴിഞ്ഞിരുന്ന വി.ശ്രീധരന്‍ (73) എന്ന വയോധികനെ പയ്യന്നുര്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം 13.10.2024 മുതല്‍ പിലാത്തറ ഹോപ്പ് ഏറ്റെടുത്ത് സാന്ത്വന പരിചരണം നല്‍കിവരവെ ഇന്ന് മരണപ്പെട്ടു.
മൃതദേഹം പയ്യന്നുര്‍ പ്രിയദര്‍ശിനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
കലാമണ്ഡലത്തില്‍ 12 വര്‍ഷത്തിലേറെ ഹാര്‍മോണിയം കൈകാര്യം ചെയ്തിരുന്നതിന്റെയും ഗായകന്‍ യേശുദാസിന്റെ ട്രൂപ്പിനൊപ്പം ഹാര്‍മോണിയം കൈകാര്യം ചെയ്തിരുന്നതിന്റെ രേഖകള്‍ ഒപ്പമുണ്ട്.
ബന്ധുജനങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ഫോട്ടോയില്‍ കാണുന്ന ഇദ്ദേഹത്തെ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ എത്തി ഭൗതീക ശരീരം ഏറ്റുവാങ്ങി സംസ്‌കരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ 9 ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് പരിയാരം പോലീസ് സ്റ്റേഷനിലോ പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷന്‍ സെന്ററിലോ ബന്ധപ്പെടേണ്ടതാണ്.
അല്ലാത്ത പക്ഷം മൃതദേഹം സംസ്‌കരിക്കുന്നതാണെന്ന് ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍ അറിയിച്ചു. ഫോണ്‍- 9605398889