ഹോപ്പ്-ഏഴാമത് ജനറല്‍ബോഡിയോഗം-ഫിബ്രവരി-25 ന്.

 

പിലാത്തറ: ഹോപ്പ് ചാരിറ്റബില്‍ ട്രസ്റ്റ് ഏഴാമത് ജനറല്‍ബോഡി യോഗം ഫിബ്രവരി 25 ന് രാവിലെ 10 ന് പിലാത്തറ ഹോപ്പ് വില്ലേജില്‍ നടക്കും.

എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഹോപ്പ് പ്രസിഡന്റ് ഫാ.ജോര്‍ജ് പൈനാടത്ത് അധ്യക്ഷത വഹിക്കും.

കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തും.

മുന്‍ കേന്ദ്രമന്ത്രി ഡോ.എസ്.കൃഷ്ണകുമാര്‍ മുഖ്യാതിഥിയാവും.

മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ചടങ്ങില്‍ വെച്ച് പത്മശ്രീ വി.പി.അപ്പുക്കുട്ടപൊതുവാള്‍, അബ്ദുള്ള സുബൈര്‍, പാറയില്‍ കുഞ്ഞിരാമന്‍, മോഹനന്‍ നമ്പ്യാര്‍, പ്രഫ.ബി.മുഹമ്മദ് അഹമ്മദ് എന്നിവരെ ആദരിക്കും.

പി.ജെ. ജേക്കബ്, അനില്‍ കുരുടത്ത്, സി.സുനില്‍കുമാര്‍, ടി.സുലജ എന്നിവര്‍ വിശിഷ്ടാതിഥികളാവും.

ഐ.വി.ദിനേശന്‍, ഇ.കുഞ്ഞിരാമന്‍, ഡോ.ഷാഹുല്‍ഹമീദ്, പി.കെ.ഭാസ്‌ക്കരന്‍, എം.പി.മധുസൂതതന്‍, അഡ്വ.കെ.വി.ശശിധരന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിക്കും.

ഹോപ്പ് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും.

ഫാ.ജോര്‍ജ് പൈനാടത്ത്, കെ.എസ്.ജയമോഹന്‍, ഡോ.ഷാഹുല്‍ ഹമീദ്, എം.പി.മധുസൂതനന്‍, ഇ.കുഞ്ഞിരാമന്‍, വി.മാധവന്‍, എം.രാമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.