ഹോപ്പിലെന്താണ്-ഹോപ്പിനെന്താണ്-വിവാദം കുഴഞ്ഞുമറിയുന്നു-

പിലാത്തറ: പിലാത്തറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനയായ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് സംശയനിഴലിലേക്ക്.

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനായ രാജീവന്‍ പച്ച അദ്ദേഹത്തിന്റെ പച്ചവെളിച്ചം എന്ന ഓണ്‍ലൈന്‍ ന്യൂസിന്റെ ഫേസ്ബുക്ക് ലൈവായി ഉന്നയിച്ച ആരോപണങ്ങളാണ് ഹോപ്പ്എന്ന പ്രസ്ഥാനത്തെ സംശയത്തിന്റെ നിഴലിലേക്ക് മാറ്റി നിര്‍ത്തിയത്.

നിരാലംബയായ തമ്പായി അമ്മ എന്ന സ്ത്രീയുെട സ്വത്തുക്കള്‍ ഹോപ്പിന് ഒസ്യത്തെഴുതി വെച്ചതുമായി ബന്ധപ്പെട്ടാണ് പച്ചവെളിച്ചം കാര്യകാരണസഹിതം തെളിവുകളുമായി ലൈവ് നടത്തിയത്.

ഇതിനോട് പ്രതികരിക്കാനും കാര്യങ്ങള്‍ വിശദീകരിക്കാനുമായി ഹോപ്പിന്റെ മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍ പിലാത്തറ പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പച്ചവെളിച്ചം ഉന്നയിച്ച ആരോപണങ്ങള്‍ വാക്കുകള്‍ കൊണ്ട് നിഷേധിക്കുന്നതിലപ്പുറം തെളിവുകള്‍ പുറത്തുവിടാന്‍ സാധിച്ചില്ല.

തീയില്ലാതെ പുകയുണ്ടാവില്ലെന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു ജയമോഹന്റെ വാര്‍ത്താസമ്മേളനം.

പച്ചവെളിച്ചം ഇതിനോട് പ്രതികരിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടിരിക്കയാണ്.

ഇനിയും കൂടുതല്‍ തെളിവുകള്‍ കയ്യിലുണ്ടെന്നും താമസിയാതെ കൂടുതല്‍കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും പച്ച വെളിച്ചം എഡിറ്റര്‍ പച്ച രാജീവന്‍ പറഞ്ഞു.