വീടിന് തീപ്പിടിച്ചു.

നാറാത്ത്: നാറാത്ത് ഓണപ്പറമ്പ എടക്കൈത്തോടിന് സമീപം വീടിനു തീപിടിച്ചു. ഇന്നു വൈകുന്നേരം 5.20 ഓടെയാണ് സംഭവം.

കമ്പില്‍ ടൗണില്‍ ഓട്ടോറിക്ഷ െ്രെഡവറായ കമാല്‍ താമസിക്കുന്ന വാടക വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്.

സംഭവസമയത്ത് കമാലിന്റെ മകന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായത്. തീപ്പിടിത്ത കാരണം എന്താണെന്ന് വ്യക്തമല്ല.

ഒരു മുറിയിലുള്ള മുഴുവന്‍ സാധനങ്ങളും കത്തിനശിച്ച നിലയിലാണ്.

അസി: സ്‌റ്റേഷന്‍ ഓഫീസര്‍മാരായ എന്‍.വേണു, എ കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്‌