ഗാര്‍ഹിക പീഡനം-ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഗാര്‍ഹികപീഡനം, ഭര്‍ത്താവിനും ബന്ധുക്കള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കീഴാറ്റൂര്‍ മംഗലശേരി വീട്ടില്‍ സുമിഷയുടെ പരാതിയിലാണ് ഭര്‍ത്താവ് നിധിന്‍, ബന്ധുക്കളായ ധന്യ, കിരണ്‍, സഞ്ജു എന്നിവര്‍ക്കെതിരെ കേസ്.

2021 ഏപ്രില്‍ 5 ന് വിവാഹിതരായ സുമിഷ ഭര്‍ത്താവിനോടൊപ്പം കോഴിക്കോട്ടെ വീട്ടില്‍ താമസിച്ചിരുന്ന സുമിഷയെ നാലുപേരും

ചേര്‍ന്ന് കൂടുതല്‍ സ്വര്‍ണാഭരണം ആവശ്യപ്പെട്ട് ശശാരീരികമായും മാനസികമായും പീഡിപ്പിച്ചതായാണ് പരാതി.