പെട്രോളുമായി വീട്ടിലെത്തി ആക്രമം നടത്തിയതിന് യുവാവിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: പെട്രോള്‍ നിറച്ച കുപ്പിയുമായി വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും അക്രമം നടത്തുകയും ചെയ്തതിന് യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.

പടപ്പേങ്ങാട് സ്വദേശി പ്രജിത്തിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

കുറുമാത്തൂര്‍ പൊക്കുണ്ടിലെ പള്ളിക്കര വീട്ടില്‍ പി.യശേദയുടെ(67)വീട്ടിലാണ് ജൂണ്‍-29 ന് വൈകുന്നേരം 6 ന് ആക്രമം നടന്നത്.

യശോദയുടെ മകളുടെ മുന്‍ ഭര്‍ത്താവായ പ്രജിത്ത് യശോദക്ക് കൊടുക്കേണ്ട 2 ലക്ഷം രൂപ തിരികെ ചോദിച്ചതിനും ഭാര്യ മറ്റൊരാളോടൊപ്പം പോയതിന് ഒത്താശ ചെയ്യുകയും ചെയ്തത് യശോദയാണെന്ന് ആരോപിച്ചായിരുന്നു അക്രമം നടത്തിയത്.

മുഖം നോക്കുന്ന കണ്ണാടിയും അടുക്കള സാധനങ്ങളും തകര്‍ത്ത് 10,200 രൂപയുടെ നഷ്ടമുണ്ടാക്കിയതിനാണ് കേസ്.