സുരേഷ്‌ഗോപി നിര്‍മ്മിച്ചുനല്‍കിയ വീട് തകര്‍ന്നു-ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശനം നടത്തി.

പരിയാരം: സുരേഷ് ഗോപി നിര്‍മ്മിച്ചുനല്‍കിയ വീട് കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നു.

ചെറുതാഴം പഞ്ചായത്തിലെ പത്താം വാര്‍ഡ് അതിയടം വീരന്‍ചിറയില്‍ രഞ്ജിത ദീപേഷിന് നിര്‍മ്മിച്ചു നല്‍കിയ വീടിനാണ് തകര്‍ച്ച സംഭവിച്ചത്.

കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയില്‍ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞുവീണ് വീടിന്റെ പിറകുവശവും അടുക്കള ഭാഗവും തകര്‍ന്നിരുന്നു.

സംഭവസ്ഥലം ബിജെപി നേതാക്കളായ പ്രഭാകരന്‍ കടന്നപ്പള്ളി, മധു മാട്ടൂല്‍, പ്രശാന്തന്‍ ചുള്ളേരി, ഷൈജു ശ്രീസ്ഥ, സതീശന്‍ കാക്കോണി, ടി.വി.പ്രദീപന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

നാശനഷ്ടം സംഭവിച്ച വീട് അധികൃതര്‍ സന്ദര്‍ശിച്ച് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.